ShareThis' Social Media Buttons Optimize Brand and Publisher Content
കീഴ്വഴക്കങ്ങൾ ഉണ്ടാക്കുബോൾ വളരെ ശ്രദ്ധ വേണം അതിക്ഷെപിക്കപെടെണ്ട ഹീന കൃത്യങ്ങൾ നടക്കുമ്പോൾ ഹർത്താൽ നടത്തുക എന്നത് കക്ഷി ഭെദമെന്ന്യെ ഇപ്പോൾ ഒരു കീഴ്വഴക്കമായിരിക്കുകയാണു കീഴ്വഴക്കം ലങ്കിക്കുക പ്രയാസമുള്ള കാര്യമാണ് അത് കൊണ്ടു മാത്രമാണോ എന്തിന്നും ഏതിന്നും ഹർത്താൽ ആഹ്വാനം ഉണ്ടാകുന്നത് ?
ഹർത്താൽ ആഹ്വാനം എളുപ്പത്തിൽ ,പരസ്യ പ്രചരണം ,ജന ശ്രദ്ധ കിട്ടാൻ ,ചിലവില്ലാത്ത ഒരു മാർഗമാണ് ചിലവില്ലാത്ത എന്ന് പറഞ്ഞാൽ തികച്ചും ശരിയല്ല ആഹ്വാനം ചെയ്യുന്നവര്ക്ക് പ്രത്യേകിച്ചു ചിലവില്ലെങ്കിലും അത് നാടിന്നും നാട്ടാര്ക്കും വലിയ ചിലവ് ഉണ്ടാക്കും അധിക ചിലപ്പോൾ ഉണ്ടാക്കും അല്ലെങ്കിൽ തന്നെ നാടിന്റെ ,നാട്ടാരുടെ ,കൊട്ട നേട്ടങ്ങൾ ,കഷ്ട നഷ്ടങ്ങൾ കണക്കാക്കിയാണൊ ഹർത്താൽ ആഹ്വാനം ചെയ്യുന്നത് അതിന്നു മാത്രം ദീർഘ വീക്ഷണം ,ആത്മാർഥത ,ബോധം ഉള്ളവരാണോ ഹർത്താൽ ആഹ്വാനം ചെയ്യുന്ന കക്ഷികൾ,നേതാക്കൾ
ഹർത്താൽ കൊണ്ടു ഹീന കൃത്യത്തിനു ഇരയായ വ്യക്തിക്കോ ,കുടുബത്തിനോ ,നാടിനോ ,നാട്ടാർക്കൊ ,എന്തെങ്കിലും നെട്ടമുണ്ടൊ ? അത് കൊണ്ടു അവർക്ക് എന്തെങ്കിലും കഷ്ടപാടുണ്ടോ ,നഷ്ടമുണ്ടൊ എന്നൊന്നും ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ ആലോചിക്കാറില്ല
ഹർത്താൽ ആഹ്വാനം ചെയ്യുന്നവര്ക്ക് ,കക്ഷിക്ക് ,നേതാക്കൾക്ക് ,ചിലവില്ലാതെ ചില നേട്ടങ്ങൾ കൊയ്യാനുള്ള അവസരം പാഴാക്കണമൊ എന്നാണ് പരിഗണന വിഷയം ചില കക്ഷികൾ ,നേതാക്കൾ ,ജീവിച്ചിരിക്കുന്നുണ്ട് എന്ന് നാട് മുഴുവൻ അറിയിക്കാൻ ,പരസ്യ പ്രചരണം നടത്താൻ ഹർത്താൽ ആഹ്വാനമാല്ലാതെ ചിലവില്ലാത്ത മറ്റു മാർrഗമെതാണു
ഹീന കൃത്യം നടന്നാൽ ഹർത്താൽ ആഹ്വാനം ചെയ്യാതിരുന്നാൽ അത് കീഴ്വഴക്ക ലംഘനം ആവില്ലേ ? അണികൾ പൊറുക്കുമോ ?
അപ്പോൾ ആളും താരവും നോക്കി ,അത് പ്രാദേശിക തലത്തിൽ ,ജില്ല ,സംസ്ഥാന തലത്തിൽ വേണമെന്ന് തീരുമാനിക്കുകയെ നിർവാഹമുള്ളൂ
മാനുഷിക പരിഗണയാണൊ ഈ ഹർത്താൽ ആഹ്വാനങ്ങല്ക്ക് കാരണം അല്ലെന്നത് വ്യക്തമായ വസ്തുതയല്ലേ ? അത് കക്ഷി രാഷ്റ്റ്രീയത്തിലതിഷ്ടമല്ലേ ?
ഹർത്താൽ മൂലം പരേതന്റെ സുഹൃത്തുക്കൾക്ക് ,ബന്ധുക്കൾക്ക് ആ വീടൊന്നു സന്ധർശിക്കാനൊ, ആശ്വാസ അരുളാനൊ പൊതു ഗതാഗത സംവിധാനമില്ലാത്തതിന്നാൽ ഉള്ള പ്രയാസം നെതാക്കൾക്കുണ്ടാവില്ലലൊ ?
അവർക്ക് സ്വകാര്യ വാഹന സൗകര്യം ഉണ്ടാകുമല്ലോ ?
ഹർത്താൽ ആഹ്വാനം പാവപ്പെട്ടവരെയാണു കൂടുതൽ കഷ്റ്റപ്പെടുത്തുക എന്നത് പണക്കാർക്കും നേതാക്കല്ക്കും പ്രശ്നമല്ലലൊ ?
ഈയിടെ ചില ഹീന ക്രിത്യങ്ങൾക്കിരയായവരുടെ ബന്ധുക്കൾക്ക് ആശ്വാസം നല്കാനോ ,അതോ നാട്ടുകാരുടെ രോഷത്തിനെ ഒരു പരിധി വരെ നിയന്ത്രിക്കാനോ എന്നറിയില്ല സര്ക്കാര് സാമ്പത്തിക ആശ്വാസം നല്കുന്ന കീഴ്വഴക്കം തുടങ്ങി വെച്ചതായി കാണാം അത് നല്ല കീഴ്വഴക്ക തുടക്കമ്മാണെന്നാണു എന്റെ പക്ഷം എന്തെന്നാൽ അത് കാല പഴക്കം ചെല്ലുമ്പോൾ ബന്ധപ്പെട്ടവര്ക്ക് ശരിക്കും ആസ്വാസമരുളും അത് ക്ഷേമ രാഷ്ട്രത്തിൽ ആവശ്യമാണു ആശാസ്യ കീഴ്വഴക്കമാണ്
നാടിന്നും നാട്ടാര്ക്കും ഹർത്താൽ മൂലം വരുന്ന നഷ്ടത്തിന്റെ ഒരു ചെറിയ അംശമെ വരൂ ഹർത്താൽ കൊണ്ടു നേട്ടം കൊയ്യുന്നവരെ തടയാൻ ഒരു ഉപാതി എന്ന നിലക്ക് നല്ല കീഴ്വഴക്കമാണ് നിയമം ആക്കേണ്ട ഒന്നാണു
സര്ക്കാരിന്റെ ഔദാര്യം ,തോന്നിയ പോലെ പ്രഖ്യാപിക്കാവുന്ന ഓശാരം എന്ന നില മാറി പൌര അവകാശമാക്കേണ്ടതാണു അതിന്നു വ്യക്ത മായ വ്യവസ്ഥകൾ വേണം
ഹീന കൃത്യം ആര് ചെയ്താലും അവരുണ്ടാക്കിയ പൊല്ലാപ്പുകൾക്കു അവരും അവരുടെ സ്വത്ത് വകകളും ഉത്തരവാദിയാകുന്ന നിയമം വരണം കേസന്വേഷണം മുതൽ ശിക്ഷകാലം മുഴുവൻ പൊതു ഖജനാവിന്നു വരുന്ന ചിലവുകൾ കഴിവുള്ള കുറ്റവാളികളിൽ നിന്ന് ഈടാക്കുന്ന കീഴ്വഴക്കം ,നിയമം വരണം
ഈ കൊലപാതകവും അത്തരം ഒരു നിയമം, കീഴ്വഴക്കത്തിന്നു തുടക്കം കുറിക്കട്ടെ എന്നാശിക്കുന്നു
No comments:
Post a Comment