Google+ Badge

Saturday, 10 October 2015


ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം പൊത്തിരച്ചി പ്രശ്നത്തിൽ കാണിക്കുന്ന അനാസ്ഥ ആവാം ഇത്തരം ക്രൂരതകൾക്ക് മടി മനുഷ്യനില്ലാത്തത്തിന്റെ ഒരു കാരണം ഭ്രാന്തോ മയക്കു മരുന്നോ മറ്റു ലഹരിയോ ആകാം ആയതിനു അറുതി വരുത്താൻ ,പരിഹാരം കാണാൻ അധികൃതർക്ക് കടമയുണ്ട്
//10/2015

ഇതേ പോലെ തന്നെ സൗദിയിലെ നമ്മുടെ ഒരു സഹൊദരിയോട് കാട്ടിയ ക്രൂരത ഒരിക്കലും ആവർത്തിക്കപ്പെടരുത് എവിടെയും അതിന്നു ഉദ്യോഗസ്ഥര് അധികാരികൾ വേണ്ടുന്നത് ഉടനെ ചെയ്യണം തെറ്റ് കുറ്റങ്ങൾ ഇല്ലാതെ ആക്കാൻ വേണ്ടത് ചെയ്യുന്നതാണ് ഉത്തമ ഭരണാധികാരികളുടെ കടമ കടമ നിർവഹിക്കുന്ന നീതിമാരായ നിഷ്പക്ഷരായ ഭരണാധികാരികൾ ഉണ്ടാകുന്നതാണ് രാജ്യ ത്തിനു ആവശ്യം

ഈശ്വരാ പടച്ച തമ്പുരാനെ എന്തെല്ലാം പരീക്ഷകൾ പരീക്ഷണങ്ങൾ സത്യമോ ? അസത്യമോ ? എന്ത് വിശ്വസിക്കും എങ്ങനെ വിശ്വസിക്കും ?ആരെ വിശ്വസിക്കും വിശ്വാസത്തിന്നു ഇളക്കം തട്ടിക്കല്ലെ
ഈമാനോടെ മരിക്കാൻ ഉത്തകാൻ കേഴാനല്ലാതെ
കഴിവില്ലാത്ത കീഴാളരാം അടിയങ്ങൾക്കു ആവില്ല മറ്റൊന്നുമേ എന്നാ വിശ്വാസത്തോടെ ജീവിക്കും
ജീവൻ പോകും കാലത്തോളം കാലൻ വരുവോളം 7/10/2015

Wednesday, 7 October 2015

ഹർത്താൽ നിയന്ത്രണ ബിൽ കൊണ്ടു


വരുന്നതിന്നെ കുറിച്ചു ചർച്ച നടക്കുകയാണല്ലോ ബുദ്ധി ജീവികളും അഭിപ്രായം രേഖ പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ സാധരണാക്കാരുടെ അഭിപ്രായങ്ങള്ക്ക് എന്ത് പ്രസക്തി അല്ലെങ്കിൽ തന്നെ ഉള്ള എത്ര നിയമങ്ങളാണ് കാര്യക്ഷമമായി നടപ്പിലാക്കാതെയുള്ളത് ഇപ്പോഴുള്ള ക്രിമിനൽ സിവിൽ നിയമ വ്യവസ്ഥ കൊണ്ടു തന്നെ വേണമെങ്കില നിയന്ത്രണം ആവാം വേണമെന്ന് വെച്ചാൽ മതി അതിന്നു പൊതുജനവും രാഷ്ട്രീയ സാമുദായിക സാമൂഹ്യ നേതൃത്ത്വം അകമഴിഞ്ഞ് സഹകരിക്കണം സ്ത്രീ ധന നിരോധന നിയമം മായം ചേർക്കൽ നിരോധന നിയമം മയക്കു നിരോധന നിയമം എന്നിങ്ങനെ എത്ര നിയമങ്ങളാണ് ഫലപ്രദമായി നടപ്പിലാക്കാതെ ഉള്ളത് അവയിൽ ഒന്ന് കൂടെ ആവുന്നതിൽ അപാകത ഒന്നും ഇല്ല

ഹർത്താലുകളിൽ അധികവും പെട്ടെന്നു പ്രഖ്യാപിക്കുന്നവയാണു അത്തരത്തിലുള്ളവയാണു പൊതു ജനങ്ങളെ പാവങ്ങളെ കൂടുതൽ പീഡിപ്പിക്കുന്നത് ഉദാഹരണമായി നേതാക്കൾ മരണപ്പെട്ടാൽ ,കൊല്ലപ്പെട്ടാൽ ,ആക്രമിക്കപ്പെട്ടാൽ അന്ന് തന്നെ അല്ലെങ്കിൽ ശവ സംസ്കാര ദിനത്തിൽ നടത്തുന്നവ
ഇത്തരം അവസരങ്ങളിൽ ഹർത്താൽ നടത്തുന്നതിൽ /ഒഴിവ് അനുവദിക്കുന്നതിൽ ബന്ധപ്പെട്ടവര്ക്ക് ബന്ധുക്കല്ക്ക് ഒരു നേട്ടവും ഇല്ല എന്നത് സത്യമാണെങ്കിലും നേട്ടം കൂടുതൽ ഹർത്താൽ പ്രഖ്യാപിച്ച നേതാവിന്നും കക്ഷികൾക്കുമല്ലേ അതിനാൽ ആദ്യം വേണ്ടത് അത്തരം ഹർത്താലുകൾ നിയന്ത്രിക്കുകയാണ് അവ മൂന്നു ദിവസത്തെ മുന് കൂർ നോട്ടീസ് കൊടുത്തു നടത്താനാവില്ലലോ ?

ആര് മരിച്ചാലും ഹർത്താലോ,ഒഴിവ് പ്രഖ്യാപിക്കലോ ഒഴിവാക്കുകയാണ് വേണ്ടത് ആർക്കു വേണമെങ്കിലും സ്വന്തം നിലക്ക് ഒഴിവെടുക്കാമല്ലോ കർമ വിമുഖനായി ,ഹർത്താ ൽ സ്വയം ആഘോഷിക്കാമല്ലോ ?

ഇനി ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപികികൾ അനിവാര്യം ആണെന്നു ആരെങ്കിലും വിചാരിക്കുന്നെന്കിൽ അത് സംഭവം നടക്കുന്ന നടന്ന സ്ഥാനത്ത് നിന്ന് പത്തോ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിൽ പരിമിത സമയത്തേക്ക് നിശ്ചിത സ്ഥലത്ത് മാത്രം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം ആളും തരവും നോക്കി യാവണം

ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നവർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമായാൽ നല്ലതായിരിക്കും പതിനായിരം രൂപ വളരെ കുറവാണ് പിഴയോടോപ്പം തടവ് ശിക്ഷയും ,നഷ്ട പരിഹാര ബാധ്യതയും അനിവാര്യമാണ്

ഹർത്താൽ നിരുൽസാഹ പെടുത്താൻ ബോധവല്ക്കരണം വേണം ഹർത്താൽ മൂലം വന്ന വികസന മുരടിപ്പിനെ കുറിച്ച് പഠനം അവയെ കുറിച്ചു പൊതു അവബോധം വളർത്തൽ എന്നിവ ആവശ്യമാണു7/10/2015