Google+ Badge

Sunday, 29 March 2015

മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ


ശുചിത്വത്വത്തിന്നു ,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ്‌ ഇസ്ലാം എന്നതിൽ ആർക്കും തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല

ശുചിത്വം ഒരു ശീലമാണു ,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു

മുസ്ലീങ്കൾ ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ വിഷയമായി പഴയ കാലം മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട് എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു ?
മുസ്ലീംകൾ നിത്യവും അഞ്ചു നേരമെങ്കിലും അംഗ ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും ,മെഴുക്കുകളും ഒഴുക്കി കളയാരില്ലേഅംഗ ശുദ്ധിയും ,ദേഹ ശുദ്ധിയും ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ സമുദായം ആയി ഇസ്ലാം വളരുന്നില്ല

ഇസ്ലാമിന്റെ സത്ത ഒരു സമുദായത്തിന്റെ ,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത്‌ പുതിയ പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത് ,സത്കർമമാണു

പതഞ്ജലി മഹര്ഷി യോഗ യുടെ മുൻബ് ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത് ആരോഗ്യത്തിനു സാമൂഹ്യമായും  വയ്ക്തികതമായും നന്മ ചെയ്യും

നിത്യ നമസ്കാരം ഒരു നല്ല ശീലമാണു അതും ഒരു യോഗാഭ്യാസംപോലെ നിഷ്ടയോടെ കൃത്യമായി അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും

അത് കൊണ്ടാണു ഇസ്ലാം സനാധന ധർമമാണെന്നു എന്ന് പറയുന്നത്  ഇസ്ലാം മത പ്രകാരം എല്ലാ സ്ഥലങ്ങളിലും  പ്രവാചകർ വന്നിരുന്നു ,അവരെയെല്ലാം  ഇസ്ലാം അമ്ഗീകരിക്കുന്നും  ഉണ്ടല്ലോ  
ഇസ്ലാം വിഭാവനം ചെയ്യും വിധം പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ വളരട്ടെ

മുസ്ലിം പള്ളികളിലെ പോലെ എല്ലാ പൊതു ഇടങ്ങളിലും ശുദ്ധീകരണ സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും ഉണ്ടാകട്ടെ  അമ്പല കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക്‌ ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ ഉദ്ധേശിച്ചത്  പ്രായോഗിക തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത് കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ കാരണം അവ ഒരു ശീലം ,ഒരു ആചാരം ,ഒരു അനുഷ്ടാനം ,ചടങ്ങ് എന്ന നിലക്ക് ആത്മാർഥത ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം എങ്കിലും ,കൂണു പോലെ എണ്ണത്തിൽ അധികരിക്കുന്നെങ്കിലും അവ വേണ്ടും വിധം വിനിയൊഗിക്കപ്പെടുന്നില്ല  അമ്പലങ്ങളും പള്ളികളും പൊതു സ്വത്താണ് അവ എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു വ്യത്യസ്തമാണ്  എങ്കിൽ കൂടി ശുചിത്വം ,ശൗച്യാലായ സൗകര്യം ,വിശ്രമ സൗകര്യം എന്നിവ അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും എല്ലാവർക്കും ആണ്‍ പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്ന ഒരു രീതി ,സംസ്കാരം വളര്ത്തി എടുത്താൽ അത് പൊതു വിശ്രമ ,ശൗച്യാലയ സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ തുക കാണിക്ക ആയി സ്വീകരിക്കുകയുമാകാം

അമ്പലങ്ങള്ക്കും പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു സാമൂഹ്യ നേട്ടവും ആയി കാണാം പരിസരവും അത്തരം സൗകര്യങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത്  ഒരു ആരാധന ആക്കി മാറ്റാം മുട്ടു കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം വൃത്തിയാക്കൽ യത്നം എന്ന ആചാരം ,അനുഷ്ടാനംമാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും  മാറി ചിന്തിച്ചാലോ  

No comments:

Post a Comment