പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം
മുസ്ലീങ്കൾ പലിശ വാങ്ങില്ല എന്നാണു വെപ്പ് എത്രയോ പാവങ്ങൾ പലിശയും പിഴയും മൂലം കടം കയറി നരകിക്കുന്നു എന്നാൽ അവർക്ക് പലിശയില്ലാതെ അത്യാവശ്യ്ത്തിന്നാവശ്യമായ കുറച്ചു പണം ലഭ്യമാക്കുന്ന ഒരു സംവിധാനം ഒരുക്കാതെ ഉള്ള പണം ബാങ്കിലിട്ടു പലിശ വാങ്ങുന്നില്ല എന്ന് മേനി നടിക്കുന്ന മുതലാളിമാരെ നിങ്ങളൊന്നു ആലോചിക്കൂ
അനേകം മുസ്ലിം സഹോദരരും മറ്റു പാവങ്ങളും പലിശ കൊടുക്കാണിഷ്ടപ്പെട്ടല്ലെങ്കിലും കഷ്ടപ്പാടിന്റെ കാടിന്യത്താലും,നിവൃത്ത്തികേടിന്നാലും കട കെണിയാൽ വലയുമ്പോൾ നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പലിശയില്ലാതെ ,മൂല്യം കുറയാൻ ഇടയാക്കിയതിന്നാൽ നിങ്ങൾ സ്വര്ഗത്തിന്നു അർഹത നേടുമോ ?
ഇതാണോ ഇസ്ലാം പലിശ നിഷിദ്ധമാക്കിയതിയതിന്റെ ലക്‌ഷ്യം ഉദ്ദേശം ?
നിങ്ങളുടെ പലിശയില്ലാത്ത ബാങ്ക് നിക്ഷേപം മൂല്യം കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നിങ്ങൾ സഹിക്കാമെന്നാണു ഉദ്ദേശമെങ്കീലും നിങ്ങളുടെ അനുഗ്രഹങ്ങളെ കുറിച്ചും അവ എങ്ങനെ നിങ്ങൾ വിനിയോഗിച്ചെന്നും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന കുർ ആണ്‍ നിർദ്ദേശം നിങ്ങൾക്കു കണ്ടില്ല കേട്ടില്ല എന്ന് വെക്കാനാകുമോ
പലിശ വാങ്ങാതെ നിങ്ങൾ ബാങ്കിനെ സഹായിക്കുക ആണു ചെയ്യുന്നത് ആ പണം വീണ്ടും പലിശക്കു കൊടുത്തു ബാങ്ക് കൊഴുക്കുമെന്നല്ലാതെ നിങ്ങൾ മൂലം ബാങ്ക് ആർക്കും പലിശയില്ലാതെ കടം കൊടുക്കാനൊന്നും പോകുന്നില്ല
ബാങ്ക് നിങ്ങൾ വാങ്ങാത്ത പലിശ എന്ത് ചെയ്യുന്നുവെന്നു നിങ്ങൾ അന്വേഷിക്കാരുന്റോ?
പലിശ നിരോധിച്ചതാണു ,പലിശ, വാങ്ങുന്നതും ,കൊടുക്കുന്നതും പലിശ കണക്കെഴുതുന്നതും തെറ്റാാണു എന്നെല്ലാം കർക്കശമായി പഠിപ്പിക്കുന്ന പണ്ഡിത ശ്രേഷ്ടരേ ,സമുദായ നേതാക്കളെ ,നിങ്ങൾ മൂലം സമുദായം സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയം ആകുന്നില്ലേ ? ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ചു പലിശയുമായി ബന്ധപ്പെടാതെ നിൽക്കുന്നവർ സാമ്പത്തികമായി പിന്നോക്കം പോകുമെന്നത് ശരിയല്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ മുസ്ലീം പ്രാധിനിധ്യം ഇല്ലാതാകുന്നതിന്നു പലിശയൊടുള്ള നിലപാടു കാരണമായിട്ടില്ലേ ?
ധന കാര്യ സ്ഥാപനത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്ലിം പിന്നോക്ക അവസ്ഥക്ക് കാരണമാകുന്നില്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്ര മുസ്ലിം നാമ ധാരികൾ ഉണ്ട്?
പലിശ വാങ്ങുന്നത് വലിയ പാതകമായി കാണുന്നവർ പലിശ കൊടുക്കുന്നത് അത്ര തന്നെ വലിയ കുറ്റമായി കാണുന്നില്ല അത് നിവൃത്തി കേടു കൊണ്ടാണെന്ന ന്യായം കൊണ്ടു നിർവ്രുതിയടയാമല്ലോ ? എന്നാലും പലിശയൊടുള്ള പൊതു സമുദായ ബോധത്താൽ പല കഴിവുള്ള യുവതി യുവാക്കന്മാരും ബാങ്കിലും ,ഇന്ഷുറന്സ് സ്ഥാപനങ്ങളിലും ജോലി അനെഷിക്കാനൊ കിട്ടാനോ ശ്രമിക്കാറില്ല
ബാങ്കിന്റെയും ഇൻഷുരൻസിന്റെയും പൊതു ഗുണങ്ങൾ സമുദായത്തിനു ലഭ്യമാകാതെ പോകാന്നും പലിശയോടുള്ള നിലപാട് കാരണമാകുന്നു
ഇത്തരം നിലപാടു ധന കാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു സ്ഥാപനങ്ങൾ തുടങ്ങുന്നതിന്നും മുസ്ലീംകളെ പിന്തിരിപ്പിക്കുന്നതിന്നും പലിശയോടുള്ള നിലപാടു കാരണമാകുന്നു ഇതിന്റെയും ഫലം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണാൻ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ട് ആ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
എത്രയോ മദ്രസകളും മത സമ്മേളനങ്ങളും നന്നായി സംഘടിപ്പിച്ചു ശക്തി പ്രകടനം നടത്തുന്ന നേതാക്കൾ പലിശ പിശാചു മൂലം സമുദായം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സംവിധാനങ്ങൾ ഉടനെ സാർവർത്തികമാക്കാൻ വേണ്ടുന്നത് ചെയ്യുമെന്നാശിക്കുന്നു
പലിശയോടുള്ള മത നിലപാടു മൂലം ഇന്ത്യയിൽ മുസ്ലിം സമുദായം പിന്നോക്കം പോയിട്ടുണ്ടോ സാമൂഹ്യ സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയമായിട്ടുണ്ടോ എന്ന് ഗവേഷണം അന്വേഷണം അർഹിക്കുന്ന ഒരു വിഷയമല്ലേ
No comments:
Post a Comment