Saturday, 28 February 2015

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ? നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണെന്ന വിശ്വാസം ഉണ്ടായാൽ നല്ലതാ   വിശ്വാസങ്ങൾ എല്ലാം സത്യമാവണം എന്നില്ല  അവ അപൂർണമായിരിക്കാം ,എന്താണു പരിപൂർണ സത്യം എല്ലാവരും അല്പം മാത്രമല്ലേ അറിയുന്നുള്ളൂ എല്ലാ വശവും കാണാൻ കഴിവ് ആർക്കാനുള്ളത്  ചരിത്രവും ശാസ്ത്രവും അപൂർണമല്ലെ  ഓരോരുത്തരും അറിഞ്ഞ വിധത്തിൽ വിശ്വസിക്കുന്നു പ്രവർത്തിക്കുന്നു 
ചരിത്രം സത്യത്തെ സ്വാർത്ഥ താത്പര്യാർതമുള്ള ഒരു കഥയാണ് കതനമാണു
എന്തിനു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവം തന്നെ നാലാൾ നാല് വിധത്തിലല്ലേ മനസിലാക്കുക വിവരിക്കുക
നല്ല വശങ്ങളെ കാണുക സ്വായത്തമാക്കുക ചീത്ത വശങ്ങളെ തിരസ്ക്കരിക്കുക അത് മദർ തെരേസയുടെ കാര്യത്തിലായാലും ,വള്ളിക്കാവിൽ അമ്മയുടെ കാര്യത്തിലായാലും മഹാത്മാ ഗാന്ധിജിയുടെ കാര്യത്തിലായാലും ,ഗൊദ്സെയുടെ കാര്യത്തിലായാലും മാർക്സിന്റെ കാര്യത്തിലായാലും മാവോയുടെ കാര്യത്തിലായാലും മുഹമദ് നബിയുടെ കാര്യത്തിലായാലും ക്രിസ്തുവിന്റെ കാര്യത്തിലായാലും രാമന്റെ ,ബുദ്ധന്റെ  കൃഷ്ണന്റെ  അങ്ങനെ ആരുടെ കാര്യത്തിലായാലും നല്ലത് സ്വീകരിക്കുക അനുകരിക്കുക ചീത്ത തിരസ്കരിക്കുക  അതാണു മതം പറയുന്നത് യുക്തി പറയുന്നത് 

No comments:

Post a Comment