Thursday 14 December 2017

Monday 11 December 2017

സത്യമേവ ജയതേ ,നന്മയെ നില നിൽക്കൂ

ഓരോ മതത്തിലും ,കക്ഷികളിലും സമുദായത്തിലും സമൂഹത്തിലും  വിവിധ വിഭാഗങ്ങളും ഉപ വിഭാഗങ്ങളുമുണ്ടാകും എല്ലാവരും അവകാശപ്പെടുന്നത് അവരുടെ വിഭാഗത്തിന്റെ നിലപാടാണ് ശരിയെന്നാണ്
ഇസ്ലാമിലും ഹിന്ദുവിലും ക്രിസ്ത്യാനി ളിലും ,കമ്യൂണിസ്റ്റിലും കോൺഗ്രസിലും എന്ന് വേണ്ട എല്ലാ കൂട്ടങ്ങളിലും സമൂഹങ്ങളിലും സമുദായങ്ങളിലും ഇതല്ലേ സ്ഥിതി
എല്ലാം വ്യാഖ്യാന വ്യത്യാസമാണ് ഉൾകൊള്ളിന്നതിലെ ഏറ്റക്കുറച്ചിലാണ്
ബോധ്യം വരുന്നതനുസരിച്ചു മാറും മതം ,അഭിപ്രായം ,കൂർ
മാറ്റം ചിലരിൽ ക്ഷിപ്രമായിരിക്കും ,ചിലരിൽ മന്ദഗതിയിലാകും
വാശിക്കാരും ദുർവാശിക്കാരും ,നിറഞ്ഞതല്ലേ ഈ ദുനിയാവ് ?
നന്മ ,തിന്മ കലർന്നതല്ലേ സർവവും ,ദൈവിക സാന്നിധ്യത്തിലും ചെകുത്താൻ ചെപ്പടി വിദ്യ കാണിക്കും
സത്യമേവ ജയതേ ,നന്മയെ നില നിൽക്കൂ 

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ആശ്രയ സ്‌പെഷ്യൽ സ്കൂൾ I ദർശ...

Wednesday 15 November 2017

ഒന്ന് ചിന്തിക്കൂ ഒരു നിമിഷം ,മനുഷ്യ ജീവന്റെ വില ? അര്ഥമില്ലായ്മ

വില മതിക്കുന്നത് എങ്ങനെ ??സമയം അനുസരിച്ചു ?സന്ദർഭം അനുസരിച്ചു ?സാഹചര്യം അന്സുരിച്ചു ? ആളനുസരിച്ചു ? തരമ നുസരിച്ചു?സാധനം അനുസരിച്ചു ? ഗുണം അനുസരിച്ചു ? മൂല്യം അനുസരിച്ചു ?ചോദന അനുസരിച്ചു ? സാധ്യത അനുസരിച്ചു ?അവസരം അനുസരിച്ചു ? അങ്ങനെയങ്ങു വിവിധ മാനങ്ങളനുസരിച്ചു ?
മാനദണ്ഡങ്ങളുണ്ട് പലതിനും  
മാന ദണ്ഡനങ്ങൾ പലതും പഴയതും പാകപ്പിഴ കൾ  അന വധിയുള്ളവയുമാണ് ?
ഒന്ന് ചിന്തിക്കൂ ഒരു നിമിഷം ,മനുഷ്യ ജീവന്റെ വില ? അര്ഥമില്ലായ്മ ,അഥവാ ,അര്ഥമില്ലായ്മ ?

Tuesday 14 November 2017

home nurse: വിശ്വാസം 2

home nurse: വിശ്വാസം 2: വിശ്വാസം ചരിത്രത്തിലുണ്ട് ,ശാസ്ത്രത്തിലുണ്ട് ,മതത്തിലുണ്ട് ,രാഷ്ട്രീയത്തിലുണ്ട് ,മനസിലുണ്ട് മനസ് ഞാൻ കണ്ടില്ല എവിടെയാണെന്നറിയില്ല എങ്ങനെയാ...

സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല








പല പദ്ധതികളും നടപ്പിലാകുന്നുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെക്കുള്ള സംവരണം അവയിലൊന്നാണ് അത് നിയമമാക്കിയത് പുരുഷ പ്രാമുഖ്യമുള്ള സഭകളാണു എന്നാൽ ആ സഭകളിലേക്കു സംവരണം ഏർപ്പെടുത്താനോ ,സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല

കാരണങ്ങൾ പലതാകാം അധികാര അപ്പ കഷണം പങ്കിടാനുള്ള വൈമനസ്യം ?
അതിൽ പുരോഗമന ,കക്ഷിയെന്നോ ,മത കക്ഷിയെന്നോ ,മതേതര കക്ഷിയെന്നോ വ്യത്യാസമില്ല
ജയ സാധ്യത ആണത്രത്രെ ആണുങ്ങളുടെ ന്യായം ആണുങ്ങളുടെ അത്ര പ്രാപ്തി പെണ്ണുങ്ങൾക്കില്ല എന്നാ വിരട്ടു വാദം ?പ്രാപ്തിയുള്ള സ്ത്രീകൾ കുറ വാണെന്നതല്ലേ ചരിത്ര സാക്ഷ്യം ?



പല അധികാര സ്ഥാനങ്ങളുടെ യും സാരധികളുടെ പിന്നിൽ ചക്രം തിരിക്കുന്നത് വനിതകളെന്നതും സത്യമല്ലേ ?
എന്നാൽ അപൂർവം ,ചിലർ അബലകളെ മുന്നിൽ നിർത്തി കാര്യം നടത്തുന്നവരും ഇല്ലേ ?

മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ പോലും നിർത്തിയില്ലെങ്കിൽ അത് പിന്തിരിപ്പൻ എന്ന വിമർശനം കൂടുതൽ കേൾക്കേണ്ടി വരും മറ്റു പ്രമുഖ കക്ഷികൾ വനിതകൾക്ക് നൽകിയ സ്ഥാനാർത്തിത്വം പരിതാപകരം തന്നെ അല്ലേ ?

പാവപ്പെട്ടവർക്ക് അർഹ സ്ഥാനം ആരെങ്കിലും നൽകിയിട്ടുണ്ടോ ?പാവപ്പെട്ടവരല്ലേ അധികം ?
അപ്പോൾ എണ്ണമല്ല കാര്യം വണ്ണവും തീണ്ണ മിടുക്കും ,മണി അടിയും ,വർണവും മറ്റു പലതും അല്ലേ
കാര്യങ്ങൾ നിശ്ചയിക്കുന്നത് കാര്യകാർ കയ് വിട്ടു കളിക്കുമോ ?

ചെറിയ ജനാധിപത്യ രാജ്യ മായ സിംഗപ്പൂരും ,വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലും സഭ നടപടികളെ നിയന്ത്രിക്കുന്നത് മഹിള മണികളാണെന്ന വസ്തുത എല്ലാവരും ഇത്തരുണത്തിൽ ഓർക്കുക
സിംഗപ്പൂര് സഭ നിയന്ത്രിക്കുന്നത് ജന സംഖ്യ യിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള മുസ്ലിം വിഭാഗത്തിലെ വനിതയല്ലേ ?

അതിന്നോരവസരം എല്ലാ രാഷ്ട്രീയ കക്ഷികളും
നല്കുന്ന കാലം എന്ന് വരും ?

home nurse: കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ

home nurse: കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ: ലൗവ് ജിഹാദ് യഥാർത്ഥ കഥകൾ ,കഥകളോ ,ചിത്രങ്ങളോ ? ചരിത്രം മാറ്റി കൊണ്ടി രിക്കുന്ന കാലത്ത് ,കഥ ആയാലെന്ത് ? കഥ യില്ലായ്മാ ആയാലെന്ത് ?ചരിത്രം തന...

കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ

ലൗവ് ജിഹാദ് യഥാർത്ഥ കഥകൾ ,കഥകളോ ,ചിത്രങ്ങളോ ?
ചരിത്രം മാറ്റി കൊണ്ടി രിക്കുന്ന കാലത്ത് ,കഥ ആയാലെന്ത് ?
കഥ യില്ലായ്മാ ആയാലെന്ത് ?ചരിത്രം തന്നെ ഭാവനക്ക് 
കാലത്തിനനുസരിച്ചു ,കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ 

Tuesday 8 August 2017

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം
കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ ഭീമ  ചിലവുകൾ
സർക്കാർ വഹിക്കുന്നു സർക്കാർ പണം പൗരന്റെ പണം
എല്ലാ പൗരന്മാരും കുറ്റക്കാരെ സംരക്ഷിക്കുന്നതിൽ പങ്കാളികൾ
കുറ്റക്കാരെ സംരക്ഷിക്കുകയെന്ന കുറ്റം ചെയ്യാത്തവരുണ്ടോ ?
കുറ്റവാളികളെ സംരക്ഷിക്കേണ്ടതിന്നാവശ്യമായ തുക കുറ്റക്കാരിൽ
നിന്നും ഈടാക്കേണ്ടേ ?കുറ്റവാളികൾ പാവങ്ങൾ ആണെങ്കിൽ മാത്രം
പോരെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ പണം

ചിലവഴിക്കുന്നത് ?

Tuesday 7 March 2017

വഴി തെറ്റാതിരിക്കാനെന്തൊരു വഴി ?

വഴി തെറ്റാതിരിക്കാനെന്തൊരു വഴി ?
വഴിയൊന്നോതാമോ വാഴുന്നോരെ?
വഴി കേടീലാകാതെയിരിക്കാനൊരു
വഴി, മൊഴിയാമോ,വഴി കാണിക്കുന്നോരെ?
നേർ വഴി ,നേരിൻ വഴി ,നെറികേടില്ലാ വഴി
പഴി കേൾക്കാം  വഴി മൊഴിയരുതേ 

Tuesday 14 February 2017

home nurse: >സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ

home nurse: >സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ: സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത...

Saturday 14 January 2017

ഡിസ്‌കൗണ്ട് നൽകിയുള്ള വിപണനം


മദ്യം ,ലോട്ടറി ,ചൂതാട്ടം എന്നിങ്ങനെ ഉള്ള സാമൂഹ്യ ദ്രോഹ വഴികളിൽ കൂടി വരുമാനം സമാർജിച്ചു ,സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വിഭവ സമാഹരണം നടത്തിയാൽ അത് ധാർമികമാണോ കായംകുളം കൊച്ചുണ്ണി യെ പോലെ തന്നെ പല സിദ്ധന്മാരും സമ്പത്ത് ഉണ്ടാക്കി ദാന ധർമങ്ങളും ,ധർമ സ്ഥാപനങ്ങളും ,ആദുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നതും
അതേ വിധം മത സ്ഥാപനങ്ങൾ ,അമ്പലം പള്ളി ,ഉത്സവങ്ങൾ ആഘോഷങ്ങൾ നടത്തുന്നതും നല്ല കച്ചവടമാണ് സമൂഹത്തിന്നും സന്തോഷം സംതൃപ്തി ,സംഘാടകർക്കും സ്വർഗം
ഡിസ്‌കൗണ്ട് നൽകിയുള്ള വിപണനം
അല്ലാതെ ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാകുമോ താഴക്കുമോ ,കൊഴുക്കുമോ എണ്ണം കൂടുമോ ?7/11/2016

Tuesday 10 January 2017

I am not hiding says peace school md mm akbar

വെടി വെക്കൽ

വെടി വെക്കൽ എന്ന ആചാരം എങ്ങനെ ഉണ്ടായി ?
എന്താണ് അടിസ്ഥാനം ?ആരാണ് തുടക്കം കുറിച്ചത് ?
എവിടെ എന്തിനൊക്കെ വെടി വെക്കാം ?
തോക്ക് കണ്ട് പിടിക്കും മുമ്പും ഈ ആചാരം നില നിന്നിരുന്നോ ?
അന്നും കള്ള തോക്കും കള്ള പണവും ഉണ്ടായിരുന്നോ ?
വീരന്മാരും വീരപ്പന്മാരും ചരമമടഞ്ഞാൽ ആരാണ്
 ആചാര വെടി പൊട്ടിച്ചിരുന്നതു ?ആദര സൂചകമായോ ?
ആമോദ സൂചകമായോ വെടി വെച്ചിരുന്നത് ?
ആചാര വെടി വെക്കുന്നോർക്ക് നിർവികാരത ഗുണമോ ?
സംതൃപ്‌തിയോ ?സന്തോഷമോ ?കാർമാനുഷ്ടാനത്തിന് ആനന്ദ ലബ്ദിയോ ?
വെടി വയ്പാട് എന്തിനൊക്കെ ഉണ്ടായിരുന്നു ?
വെടി ഒരു മത ആചാരമോ ?സാമൂഹ്യ സർക്കാർ ആചാരമോ ?
മത ആചാരങ്ങൾ സർക്കാർ ആചാരങ്ങൾ എന്ന വിവേചനം
മതേതര കോടതി നില പാടെന്ത് ?മത നിലപാടെന്ത്‌ ?
വെടി ആചാര യുക്തി എന്ത് ?യുക്തി വാദി ഫത്ത്‌വാ
വെടി വെപ്പിനെ കുറിച്ചെന്താ ?അധികാരി വെടി ?
അനധികൃത വെടി ,വടി ആയവർക്കെന്ത് വെടി
ആയാലെന്ത് വെടി ,ആചാര വെടി ആയാലും
അധികാര ,വെടി ആയാലും അവകാശ വെടി ആയാലും ?


അന്നും കാട്ടു കള്ളന്മാർ ഉണ്ടായിരുന്നോ ?
കള്ള വെടി ഉണ്ടായിരുന്നോ ?കള്ള വാറ്റു പിടിക്കാൻ
വരുന്നൊരെ തിരിച്ചു വെടി വെക്കുമായിരുന്നോ ?
കപട ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നോ ?
അപദ്ധങ്ങൾ വന്നാൽ അപരനെ പ്രതിയാക്കുമായിരുന്നോ ?
ആരൊക്കെ അപദ്ധ വെടി ക്കിരയായിരുന്നു ?
വെടി വെക്കാൻ ആർക്കൊക്കെ അനുവാദം ഉണ്ടായിരുന്നു ?
ആചാര വെടി ആയാലും അധികാര വെടി ആയാലും
അവകാശ വെടി ആയാലും കള്ള വെടി ആയാലും
ജീവിക്കുന്നവരുടെ മേൽ കൊള്ളാതിരിക്കട്ടെ തടി രക്ഷ പെടട്ടെ