Saturday, 14 March 2015

ആണും പെണ്ണും ഒരേ ജാതിയല്ലേ

ആണും പെണ്ണും ഒരേ ജാതിയല്ലേ

പറയുന്നവൻ പറയൻ ഞാൻ പറയുന്നു
അതിന്നാൽ ഞാനൊരു പറയനെന്നു
പറയാനെനിക്ക് തെല്ലുമില്ല നാണം
പറയൻ ഒരു ജാതി പേരാണെത്രേ
ഇതൊരു ജാതി പറചിലല്ലേ
ഒരു വിധത്തിലുള്ള പറചിലല്ലേ
ജാതി പറയലും  ,ജാതി പറയുന്നതീലെന്തുണ്ടു
ആക്ഷേപം ,എല്ലാം ഒരു തോന്നലല്ലേ
തോന്നലെല്ലാം പറയുന്നവൻ പറയൻ
തോന്നുന്നതെല്ലാം പറയുന്നവൻ തോന്ന്യാസി
തോന്നുന്നതെല്ലാം ചെയ്യുന്നവൻ താന്തോന്നി
താന്തോന്നിത്തം ആക്ഷേപകരം ,അതിക്ഷേപകാരം
ജാതി പറഞ്ഞു ആക്ഷെപിക്കലെന്താണു
എന്ത് ജാതിയായാലെന്തു ,ജന്തു ജാതി അല്ലേ
ആണും പെണ്ണും ഒരേ ജാതിയല്ലേ
മനുഷ്യ ജാതിയല്ലേ ,മനുഷ്യത്ത്വം ഒരു ബോധമല്ലേ
മനുഷ്യത്വ ബോധാമില്ലായ്മയല്ലേ ജാതി പറച്ചിലും
ജാതി പേരിൽ പോരടിക്കുന്നതും
ഉന്നത ജാതി ,താഴ്ന്ന ജാതി എല്ലാം ഒരു തോന്നലല്ലേ
നല്ല ജാതി തൈ നട്ടാൽ കിട്ടാം
നല്ല ഗുണമുള്ള ജാതി വിള കിട്ടാം
വിത്ത് ഗുണം പത്തു ഗുണമെന്നു പറയുമെങ്കിലും
വളവും മണ്ണും കാലവും കാലാവസ്ഥയും
അനുസരിച്ചല്ലേ വിളയുണ്ടാകൂ
ആക്ഷേപിക്കലിലും അധിക്ഷേപിക്കലിലും
ഇല്ല കാര്യമെന്നാണെൻ തോന്നൽ ,എല്ലാമൊരു
തോന്നലാണ് ,നല്ലത് തോന്നിയാൽ നല്ലത്
എല്ലാവർക്കും നല്ലത് തോന്നാനിടവരട്ടേ
എന്നാലും ആരേയും അടച്ചാക്ഷേപിക്കരുതേ
എല്ലാം ഒരു ജാതി തോന്നലാണെന്നാണെൻ തോന്നൽ
പിന്നെ ജാതി പറയുന്നതിലെന്താ ആക്ഷേപകരം
ജാതിയും ഒരു സംസ്കാരത്തിൻ ഭാഗം
പൈതൃകത്തിൻ  പാരംബരത്ത്യൻ ഭാഗം
ഇല്ല അഭിമാനിക്കാനും ,അതിക്ഷേപിക്കാനും
പാരമ്പര്യത്തെ ,പൈതൃകത്തെ ,സംസ്കാരത്തെ
നമുക്കുള്ളതെല്ലാം നമ്മെ കൊണ്ടുണ്ടായതാണൊ
എല്ലാം നമ്മുടെ വിധി എന്ന് കരുതി ജീവിക്കാം
എന്നാണു എൻ തോന്നൽ ,എന്ത് തോന്നുന്നു

No comments:

Post a Comment