Peopleഹർത്താൽ ആവശ്യമായിരുന്നൊ?ഹർത്താലിനെ പാർടി അണികളിൽ ,ആർ എസ്സസിൽ എത്ര പേര് സ്വാഗതം ചെയ്യുന്നുണ്ട് ? ഹർത്താലിന്നാൽ സമൂഹത്തിനു ,നാടിന്നു വന്ന നഷ്ടം എത്ര എന്ന് ആലോചിച്ച ശേഷമാണോ ഹർത്താൽ ആഹ്വാനം നടത്തിയത് ? നാടിനെ രക്ഷിക്കാലോ ,നശിപ്പിക്കലൊ ഹർത്താൽ കൊണ്ടു ലക്‌ഷ്യം വെക്കുന്നത് ?
ഹർത്താൽ കൊണ്ടു കൊല്ലപെട്ട മാന്യ ദേഹത്തിന്റെ കുഡുംബത്തിന്നെന്തു നേട്ടം ?
ഹർത്താൽ കാരണം അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒന്ന് സന്ദർശിക്കാൻ ഹർത്താൽ കാരണം കഴിയാത്തവർ എത്രയുണ്ടാകുമെന്നു ആലോചിച്ചിട്ടുണ്ടോ ?
കൊലപാതകികൾക്കു തക്ക ശിക്ഷ വാങ്ങി കൊടുക്കാൻ ,നല്ല അഭിഭാഷകരെ എർപ്പാടക്കാൻ ,കുടുംബത്തെ സഹായിക്കാൻ ,സ്മാരകം പണിയാൻ എന്നിങ്ങനെ പല പദ്ധതികളും നടപ്പിലാക്കാൻ ശ്രമിച്ചാൽ ഹർത്താലിനെക്കാൽ എത്ര നല്ലതായിരുന്നു ഹർത്താൽ കൊണ്ടു എത്ര പാവങ്ങൾ കഷ്ടപെട്ടു?
സ്ഥിര വരുമാനക്കാരെ ഹർത്താൽ നഷ്ടപ്പെടുത്തുന്നതിൽ അതികം നിത്യ കൂലിവേലക്കാർ ,ടാക്സിക്കാർ ഓടോ തൊഴിലാളികൾ എന്നിങ്ങനെ നിരവധി പേരുടെ വരുമാനം നഷ്ടപെടുത്തി പാർട്ടി, സംഘം നേടിയതെന്താണു
ഇത് ഒരു നേതാവ് മാത്രമല്ല എല്ലാ നേതാക്കളും ഹർത്താൽ ആഹ്വാനം ചെയ്യും മുമ്പേ ആലൊചിക്കാരുണ്ടൊ?
പൊതു മുതൽ നശിപ്പിക്കുന്നവരെ നഷ്ടപ്പെടുത്താൻ കാരണക്കാരെ ,മാതൃകാപരമായി ശിക്ഷിക്കെണ്ടതല്ലെ ഹർത്താൽ ആഹ്വാനം രാജ്യ ദ്രോഹമല്ലേ ? കുറ്റവാളികളെ ദ്വാരിധ ഗതിയിൽ നിയമ നടപടികൾക്ക് ഇരയാക്കാനും ഇരകൾക്ക് സത്വര സഹായം ചെയ്യലുമല്ലെ നല്ല നേതാക്കളുടെ കര്ത്തവ്യം ?
എന്ത് കൊണ്ടു മാധ്യമങ്ങൾ ,ബുദ്ധി ജീവികൾ ,സാമൂഹ്യ പ്രവർത്തകർ നിയമറ്റ്നർ ഹര്ത്താലിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തെ നേതാക്കളെ അണികളെ ബോധ്യപെടുത്തുന്നില്ല
പെട്ടന്നുള്ള ഹർത്താൽ ആഹ്വാനം മുൻകൂട്ടി നിശ്ചയിച്ച എത്ര പരിപാടികളെയാണു അലം കോലപ്പെടുതുന്നതു? പൊതു വാഹന സൗകര്യം ഇല്ലാത്തതിന്നാൽ ഏറെ കഷ്ടപ്പെടുന്നത് പട്ടിണി പാവങ്ങളാണെന്നതരിയാത്തവരല്ലലൊ നമ്മുടെ നേതാക്കൾ
ഇത്തരം കാര്യങ്ങൾ എല്ലാ പാർടി നേതാക്കളും അധികാരികളും ദയവായി ആലോചിക്കണമെന്ന് യാചിക്കുന്നു ഈ പാവത്തിൻ രോദനം ഒന്ന് ചെവികൊള്ളണെ ഉന്നതരെ അധികാരികളെ മാധ്യമ മുതലാളിമാരെ
No comments:
Post a Comment