Wednesday 29 July 2015

പ്രേമം നായയോടോ ?നരനോടോ ?


പ്രേമം നായയോടോ ?നരനോടോ ?


ബഹുമാനപെട്ട അധികാരികളുടെ അനുകമ്പക്കു,ഉചിത നടപടികൾക്കുമായി വിനയപുരസരം സമർപ്പിക്കുന്നത് സദയം പരിഗണിക്കുക ഇത് പൊതു താത്പര്യ ഹരജിയാണു പൊതു കാര്യങ്ങളിൽ കാര്യമായി ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന കലശലായ മോഹമുണ്ടെങ്കിലും അതിനുള്ള കഴിവോ സാഹചര്യമോ എനിക്കില്ല അതിനാൽ പൊതു താത്പര്യ ഹരജികൾ കൊടുക്കുന്നവർക്കുണ്ടായെക്കാവുന്ന പൊല്ലാപ്പുകളിൽ നിന്ന് ദയവായി രക്ഷിക്കണേ എന്ന് സർവ ലോക രക്ഷിതാവിനോടെന്ന പോലെ എല്ലാ അധികാരികളോടും കേണപേക്ഷിക്കുന്നു

സാറന്മാരെ ,

നിത്യേനെയെന്നോളം കാണുന്ന കേൾക്കുന്ന തെരുവ് /അങ്ങാടി തെണ്ടി നായക്കളുടെ അതിക്രമം മൂലം അപകടത്തിൽ പെട്ടും ,ആക്രമണത്തിന്നു ഇരയായും കഷ്ടപ്പെടുന്നവരുടെയും ,ജീവൻ നഷ്ടപ്പെടുന്നവരുടെയും കദന വാര്ത്തകലാണ് എന്നെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്

കഴിഞ്ഞ ഒരാഴച്ചക്കകം ഞാൻ വായിച്ച പത്രത്തിൽ തന്നെ ഇരുപതിലധികം ആക്രമണങ്ങൾ നായകൾ നടത്തിയതായി ശ്രദ്ധിച്ചു അവയിൽ വേങ്ങരയിലെ മുഹ്സിന എന്നാ സ്കൂൾ വിദ്യാർത്തിയുടെ ദാരുണ മരണം ,ആരെയും കാര്യമായി ഇക്കാര്യം പ്രതികരിക്കാൻ ,അനുശോചിക്കാൻ ,ആശ്വാസം നല്കാൻ പ്രേരകമായി ഇല്ല എന്നതാണു എന്റെ ദുഃഖം എല്ലാവരും ചെറിയ പെരുന്നാൾ ആഘോഷത്തിൽ മുങ്ങി പോയി ആ കുട്ടി സ്കൂൾ വിട്ടു വരും വഴിയിൽ വീടിന്നു അര കിലോ മീറ്റർ അകലത്തിൽ വെച്ചാണു ക്രൂര നായയുടെ പീഡനത്തിന്നു ഇരയായത് ഒരു മാസത്തിനു ആസ്പത്രിവാസവും ,ചികിത്സയുമായി കഴിഞ്ഞ ശേഷം പേ പിടിച്ചു മരിച്ചു അവരെ ആശ്വസിപ്പിക്കാൻ കാര്യമായി അധികൃതർ എത്തിയതായി റിപ്പോർട്ടുകൾ കണ്ടില്ല

ഞാൻ ആലോചിക്കുകയാണ് ഇവിടെ ആക്രമി മനുഷ്യനാണെങ്കിൽ അവരെ ആശ്വസിപ്പിക്കാനും ,ആക്രമിയെ ആക്രമിക്കാനും മാധ്യമ പടയും ,നേതാക്കളുടെ പടയും വന്ന പടങ്ങൾ കൊണ്ടു മാധ്യമങ്ങളൊക്കെ നിറയുമായിരുന്നു

പല ഇരകൾക്കും ,തോന്നിയ പോലെ ,ഔചിത്യമില്ലാതെ വാരി കോരി ആശ്വാസ തുകയുമായി എത്താറുള്ള സർക്കാർ /സാമൂഹ്യ സേവന ദാധാക്കളും ചെന്നതായി വാർത്ത കണ്ടില്ല

എന്റെ മുഖ്യ അപേക്ഷ ഇരകള്ക്ക് പൊതു ഖജാനാവിൽ നിന്ന് നല്കുന്ന ആശ്വാസ തുക തോന്നിയ പോലെ യാതൊരു മാനദണ്ഡവുമില്ലാത്ത ഔദാര്യം എന്നാ നിലക്കാവരുത് എന്നും അതൊരു പൊതു ഖജനാവിൽ നിന്ന് പൊതു ബാധ്യത എന്ന നിലക്ക് നല്കുന്ന അവകാശം എന്ന നിലക്കായിരിക്കണം എന്നാണു

ഇന്നത്തെ പത്രത്തിലും പരപ്പനങ്ങാടിയിൽ ഒരമ്മ മകന്റെ ബൈക്കിലിരുന്നു പോകുമ്പോൾ മുന്നില് ചാടിയ നായ കാരണം അപകടത്തിൽ പെട്ടെന്നും ആ അമ്മ മരിച്ചെന്നും കണ്ടു

ഒരാഴ്ച ആയില്ല തൃശൂർ അമലക്ക് അടുത്തു നായ കടി മൂലം മദ്യ വയസ്ക്കാൻ പേ പിടിച്ചു മരിക്കാനിടയായത് ഗുരുവായൂര് നഗര സഭയിൽ തൈക്കാട് തിരിവിൽ ,ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന ആളുകൾക്കിടയിൽ നായ ആക്രമണം നടത്തിയ സംഭവത്തിൽ പരിക്ക് പറ്റിയ വിദ്യാർത്തി പ്രതിരോധ കുത്തി വെപ്പെടുത്തു വരികയാണ്

ഇത്തരം വിദ്യാർത്തി പീഡനത്തിനെതിരെ ഒരു വിദ്യാർത്തി സംഘടനയും പ്രതിഷേധം ഉയർത്തി കണ്ടില്ല നായ പ്രേമം ആയിരിക്കാം കാരണം ?

പൌരന്റെ ജീവന് സംരക്ഷണം നല്കാൻ സര്ക്കാരിന്നു കടമയില്ലേ നായകൾക്ക് മനുഷ്യനെക്കാൾ തെരുവിന്നു അവകാശം ഉണ്ടോ ?നായകളെ വന്ദീകരിക്കാൻ ഇത്രക്കധികം തുക ചിലവഴിക്കുമ്പോൾ അവയുടെ ആക്രമണത്തിരയായവരെ അവഗണികുന്നതു കൊടും പാതകമല്ലേ ? നായ കൊന്നാൽ നായയെ വെറുതെ വിടുക ,അവയെ കൊല്ലൽ തുടരാൻ തെരുവിൽ തന്നെ സ്വതന്ത്രമായി വിടുക ഇത് ധാർമികമോ നിയമപരമോ ?

ഇത്തരം നായകളെ കാട്ടിൽ വിട്ടാൽ ,വന്യ ജീവികൾ നാട്ടിലേക്ക് ഇര തേടി വരുന്നതിനു പരിഹാരമാകില്ലേ ?
ഇവയെ സംസ്കരിച്ചോ ,ജീവനെയോടെയ്യോ ,നായകളെ ഭക്ഷിക്കുന്നിടത്തീടത്തേക്കു കയറ്റി അയച്ചു കൂടെ ?
നായകളെ സ്വതന്ത്രമായി ആക്രമണ ലയിസന്സ് കൊടുക്കുന്ന രീതി അവസാനിപ്പിക്കാൻ കഴിയുന്നതെങ്കിലും ചെയ്യുവാൻ അപേക്ഷിക്കുന്നു

ഏതു നിയമ കുരുക്കുണ്ടെങ്കിലും ,കോടതി ,നിയമ സഭ ,ലോക സഭ വിചാരിച്ചാൽ പരിഹരിക്കാവുന്നത് അല്ലേ ?

നായകളുടെ ആക്രമണത്തിന്നു ഇരയാകുന്നത് അധികവും പാവപ്പെട്ട കാല്നടക്കാരായ വൃദ്ധരും ,വിദ്യാർത്തികളും ,ദുർബലരായ അംഗ പരിമിതരുമാണു

അംഗ പരിമിതരും വൃദ്ധരുമായ ദമ്പതികൾ മാത്രമാണു എന്റെ വീട്ടിലെ താമസക്കാരെന്നു മനസിലാക്കിയാണോ ,ആക്രമകാരികളായ നായകൾ വീട്ടിലെ ചവിട്ടിയും ചെരുപ്പുകളും മറ്റും നശിപ്പിക്കുന്നതിന്നു പുറമേ ,അർദ്ധ രാത്രിക്കു പോലും ഓരിയിട്ടു കൊണ്ടു അവരുടെ ശക്തി ,അവരുടെ പിന്നിലുള്ളവരുടെ ശക്തി വിളംഭരം ചെയ്യുന്നത് പതിവാക്കിയിരിക്കയാണു

ദൈവത്തോടു രക്ഷക്കായി കേണു പ്രാർത്തിക്കാർ ഉണ്ടു ഏത് അധികാരിയാണ് ,ഞങ്ങളെ ,പാവം ജനങ്ങളെ ,കാൽ നടക്കാരായ ദുർബലരെ,അംഗ പരിമിതരെ,വൃദ്ധരെ രക്ഷിക്കാൻ വരുന്ന ദൈവ പ്രധിനിധി എന്ന് കാത്തു കണ്ണും നട്ടു പ്രതീക്ഷയോടെ കാത്തിരിക്കുന്നു

താഴ്മയോടെ
മുഹമദലി, തൈക്കാട് ,ഗുരുവായൂര് ,കേരളം 680104,
9446412075/ http://pmmohamadalis.blogspot.in/

1 comment:


  1. ഇരുനൂറ്റി അമ്പത്തിയേഴു നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തിയതിന്നു കൂട്ടു നിന്ന യാക്കൂബ് മേമനെ ,കാലപുരിക്കയക്കാൻ അശ്രാന്ത ,പരിശ്രമം നടത്തി ,വളരെ കാര്യക്ഷമമായി ,പ്രവർത്തിച്ചവരെ അനുമോദിക്കാതിരിക്കുന്നത് അക്ഷന്തവ്യ രാജ്യ ദ്രോഹമമല്ലേ ? രാപകൽ വ്യത്യാസമില്ലാതെ ,ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചവർക്ക് എന്ത് സമ്മാനം കൊടുത്താലാണ് അധികമാകുക
    ഇരുപതിനായിരത്തിലധികം പേരെ വർഷം തോറും കൊന്നു കൂട്ടി ,ഇനിയും ഞങ്ങളോട് കളിക്കാനാരാ ഉള്ളതെന്ന ഹുങ്കോടെ ,ഞങ്ങളിനിയും ഞങ്ങള്ക്കിഷ്ട പ്രകാരം നിങ്ങളെ പീഡിപ്പിക്കും ,കൊല്ലും എന്ന ധിക്കാരത്തോടെ തെരുവിൽ ഓരിയിടുന്ന നായകളെ കാണാത്തതെന്താണു അധികാരികളേ ?

    അധികാരികൾ ഇക്കാര്യത്തിൽ ,മേമനെ കൊന്നതിൽ കാണിച്ച കാര്യക്ഷമത കാണിച്ചിരുന്നെങ്കിൽ എന്നാണു തെരുവ് നായകളെ പേടിച്ചു ,അന്നം തേടാൻ ,വിദ്യ നേടാൻ ,തെരുവിലൂടെയുള്ള നടത്തം അല്ലാതെ ആശ്രയമില്ലാത്ത ദുർബലരായ വൃദ്ധരും ,അംഗ പരിമിതരും ആശിക്കുന്നതും അപേക്ഷിക്കുന്നതും
    തെരുവ് നായകളെ വന്ധീകരിക്കാൻ ചിലവഴിക്കുന്ന തുകക്ക് മാർഗം കാണുന്നവർ തെരുവ് നായകളാൽ പീഡിപ്പിക്കപെട്ട് ,നരക യാതന പേറി ജീവിക്കുന്ന ഇരകളേയും ,അവരുടെ ആശ്രിതരെയും കാണാത്തതെന്താ ?

    നിയമത്തിനു കണ്ണില്ല എന്ന് പറയുന്നത് ശരിയ്യോ?

    ReplyDelete