ഈ രീതി ഭക്ഷ്യ സുരക്ഷിതത്തിന്നു ഭീഷണിയോ
ഭൂഷണമോ എന്നത് ചിന്തനീയമല്ലേ ? ഇങ്ങനെ രൂപാന്തരം
വരുത്തി ഭക്ഷണം ഉണ്ടാക്കുന്നത് ആരോഗ്യത്തിനു അത്ര ഹാനികരമാണോ ?
രൂക്ഷ ഭക്ഷണ കമ്മി അനുഭവിക്കുന്ന ലോകത്തിൽ
ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നതിന്നു പകരം ,നശിപ്പിക്കുന്ന ഭക്ഷണം പുനരുപയോഗ്യമാക്കുന്ന
നിലവിലുള്ള നാടൻ രീതികൾ ഉപയോഗിക്കുന്നതിനെ uപ്രൊത്സാഹിപ്പിക്കേണ്ടേ ?പുതിയ സാങ്കേതിക
,ശസ്ത്രീയ രീതികള്ക്കായി ഗവേഷണ പര്യവേഷണങ്ങൾ വേണ്ടേ ?
പഴയ ചോർ വെള്ളത്തിലിട്ടു കാലത്ത് പഴംകഞ്ഞിയായി
ഉപയോഗിഛിരുന്ന പഴമക്കാരുടെ ആരോഗ്യം അത്ര മോശമായിരുന്നോ ? ഇതൊരു ഹോട്ടൽ വിഭാവമാക്കിയാൽ
,ഒരു ഭക്ഷണ രീതിയാക്കിയാൽ പല പാവപ്പെട്ടവർക്കും ഉപയോഗപ്പെടില്ലേ ? ഈ ശീലം ഒരു നല്ല
ശീലമാണെന്ന ധാരണ ശരിയോ ?
പഴംകഞ്ഞി ആരോഗത്തിന്നു ഹിതമോ അഹിതമോ
?ആരോഗ്യ വിദഗ്ധർ പ്രതികരിക്കുമോ ? ആരോഗ്യത്തിനു ആഹിതമാല്ലെങ്കിൽ പുതിയ കെട്ടിലും മട്ടിലും
തയിര് സ്രാദം എന്നോ മറ്റൊ പറഞ്ഞ് നല്ല ഒരു വിഭവമാക്കി ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽ കൂട്ടാക്കി
കൂടേ
പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിക്കുന്ന
പ്രഹസന പ്രകടനം കുറച്ചു കൂടേ ? സത്യ സന്തതയോടെ സാമൂഹ്യ പ്രതിബദ്ധതയോടെ കച്ചവടക്കാരെ ,ഹോട്ടലുകാരെ പീഡിപ്പിക്കുന്നതിന്നു
ഒരു അറുതി വരുത്തി കൂടേ
പഴകിയ ഭക്ഷണം ശേഖരിച്ചു അവ സംസ്കരിച്ചു
ഭക്ഷണ സാധനങ്ങളോ മറ്റു വല്ല ഉപയോഗ പ്രദമായ വസ്തുക്കളോ കാലി ,കോഴി മത്സ്യ തീറ്റ മുതലായവ ഉണ്ടാക്കി ഉപയോഗ പെടുത്തുന്ന സംവിധാനങ്ങൾ
കൂട്ടായി ഏർപ്പെടുത്താൻ ശ്രമിക്കേണ്ടേ
ഭക്ഷ്യ സുരക്ഷയുമായി ഗവേഷണ നിരീക്ഷണങ്ങളിൽ
എർപ്പെട്ടവരുടെയും സാമൂഹ്യ സാമ്പത്തിക വിഷയങ്ങളിൽ താത്പര്യമുള്ള സകലരുടേയും പരിഗണക്കായി
സമർപ്പിക്കുന്നു
21/7/2015
No comments:
Post a Comment