Saturday, 20 June 2015

യോഗ സാധ്യതകൾ




യോഗയുടെ കച്ചവട സാധ്യത കുത്തകവൽക്കരിക്കരുതെ യോഗ ഏതെങ്കിലും മതത്തിൻ കുത്തകയാക്കരുത്
യോഗ നല്ല സാധ്യതയുള്ള ഒരു മേഖലയാണ് അതൊരു കലയാണു കളിയാണ്
അഭ്യാസമാണ് പ്രസ്ഥാനമാണ് ആരോഗ്യ ആത്മീയ മേഖലയിൽ അപാര സാധ്യതകൾ ആരായണം ഗവേഷണ പഠന വിപണന മേഖലയിൽ യോഗയുമായി ബന്ധപ്പെട്ട് വളരെ തൊഴിൽ സാധ്യതകൾ ഉണ്ടാകാനിടയുണ്ട്

അതിന്നു ആസൂത്രിത നീക്കം ഇപ്പോഴെ തുടങ്ങണം അന്താ രാഷ്ട്ര അംഗീകാരം കിട്ടാനുതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കണം സാക്ഷി പത്രങ്ങൾ കരസ്ഥമാക്കണം റെക്കോർഡുകൾ ലിംക ബുക്ക് ഓഫ് റെക്കോര്ഡ് ,ഗിന്നസ് ബുക്ക് ഓഫ് റെക്കോര്ഡ് മുതലായ ഏർപ്പാർടുകൾ ഉപയോഗ പ്പെടുത്തണം
പാറ്റെന്റ്,കോപി റയിറ്റ് മുതലായ വ കരസ്ഥമാക്കാൻ ശ്രമം നടക്കണം

ചില നാടുകളിൽ മാത്രം നടക്കുന്ന കളികള്ക്കായി നാമെത്ര സമയമാണ് ചിലവഴിക്കുന്നത് അമേരക്കയിലെ കോപ്പ ,ടെന്നീസ് ,ബാഡ്മിന്റൻ ,മുതലായ എത്ര കളികൾക്കായാണ് നാം സമയം ,പണം ചിലവഴിക്കുന്നത് എത്ര പരസ്യങ്ങളാണ് ഇവയുമായി ബന്ധപ്പെട്ടു നാം കാണുന്നത്

ആരോഗ്യ മേഖലയിൽ ആയുർവെദത്തിന്നുള്ളത്ര സാധ്യത ഇവിടെയും ഉണ്ടാക്കിയെടുക്കാമെന്നു തോന്നുന്നു ഇപ്പോൾ തന്നെ ജാതി മത വ്യത്യാസമില്ലാതെ യോഗ അഭ്യസിക്കുന്നില്ലേ ?പരിശീലനം നടത്തുന്നില്ലേ?
കായിക അഭ്യാസം എന്ന നിലക്ക് ഒളിമ്പിക്സ് മുതലായ കായിക മേളകളിൽ യോഗ യോഗ്യമായ ഒരു വിഭവമാക്കണം
അതിന്നു ആദ്യ പാടിയ ദേശീയ തലത്തിൽ മത്സരം ആകാം ആദ്യത്തിൽ യോഗ ആത്മീയമായി ബന്ധപ്പെട്ടതിന്നാൽ തട്ടിപ്പ് സാധ്യതയും കണ്ടു കാര്യങ്ങൾ ആസൂത്രണം ചെയ്യണം
യോഗയുടെ കായിക ഗുണങ്ങൾ ഫിസിയോ തെറാപ്പി രംഗത്തും ,മാനസിക ചികിത്സ രംഗത്ത് സൈക്കോ തെറാപ്പി മേഖലയിലും ഉപയുക്തമാക്കണം
ഇപ്പോൾ തന്നെ ചെറിയ തോതിൽ നടക്കുന്നെങ്കിലും അത് വിപുലമാക്കണം 21/6/2015

No comments:

Post a Comment