Thursday, 11 June 2015

നാം നമ്മുടെ പങ്കു വഹിച്ചോ ?


പ്രത്യാശ
നമ്മുടെ വീടും നാടും സുരക്ഷിതമാക്കുന്നതിൽ നമുക്കും പങ്കില്ലേ ?
നാം നമ്മുടെ പങ്ക് എത്രത്തോളം നിർവഹിക്കാറുണ്ട് ,ഒന്നാലോചിക്കൂ ഒരു നിമിഷം ? നാം പരസ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതെങ്ങനെ ? ചിലര് കൈ കൊടുക്കും ,ചിലര് കൈ വീശും ചിലര് ആലിംഗനം ചെയ്യും ചിലര് പുഞ്ചിരിയിലോതുക്കും ചിലര് ഉമ്മ വെക്കും ചിലര് അഭിവാദന വാക്കുകളും ക്ഷേമാന്വേഷണവും നടത്തും ക്ഷേമാശംസകൾ പറയും അത് ആളും തരവും സമയവും സന്ദർഭവും അനുസരിച്ചിരിക്കും എല്ലാം ഉചിത രീതിയിലായിരിക്കാൻ എല്ലാവരും ശ്രമിക്കാറുമുണ്ട്

ഈ പരസ്പര സ്നേഹ പ്രകടനം നമ്മുടെ സുരക്ഷയിൽ കാര്യമായ പങ്കു വഹിക്കുന്നു അവിടെ നടക്കുന്നത് ഒരു ബന്ധപ്പെടലാണു ഒരു ബന്ധം പുതുക്കലാണ് പരസ്പരം മനസ്സിലാക്കലാണ് ഈ ബന്ധപ്പെടലിന്റെ ,മനസ്സിലാക്കലിന്റെ കുറവാണ് ആത്മാർതതയില്ലായമയാണു നമ്മുടെ സുരക്ഷയ്ക്ക് ,സമാധാനത്തിനു ഏറ്റവും ഭീഷണി

പട്ടിണി കിടക്കുന്ന അയല്ക്കാരന്നോടു നിങ്ങൾക്കു സമാധാനം ,രക്ഷ ഉണ്ടാകട്ടെ ,നമസ്തേ ,നിങ്ങളെ ഞങ്ങൾ ആദരിക്കുന്നു ,ഓം ശാന്തി എന്ന് വെറും വാക്കോതി ഒരു സമ്പന്നനു രക്ഷപ്പെടാനൊക്കുമോ ?മൗഷ്യത്വമുണ്ടെങ്കിൽ ,സ്നെഹമുണ്ടെങ്കിൽ അവർ അപ്പോൾ തന്നെ ആ പട്ടിണി പ്രശ്നം പരിഹരിക്കുന്നു അപ്പോൾ ആ സമ്പന്നനൊടു ആ പാവപ്പെട്ടവന്നു നന്ദി തോന്നുന്നു ,സ്നേഹം തോന്നുന്നു സമ്പന്നനു പാവപ്പെട്ടവനെ സഹായിക്കാനയതിൽ സന്തോഷവും സംതൃപ്തിയും തോന്നുന്നു അല്പമെങ്കിലും നല്ല കാര്യം ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ഒരാശ്വാസം തോന്നുന്നു
പാവപ്പെട്ടവന്നു സമ്പന്നനോടുള്ള അസൂയ ഇല്ലാതാകുന്നു ഈർഷ്യ ഇല്ലാതാകുന്നു പട്ടിണിയും ദാരിദ്ര്യവും ഇങ്ങനെ ഒരോരുത്തരും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നാടു നന്നാകുന്നു നാടിന്റെ സുരക്ഷ വർദ്ധിക്കുന്നു പാവപ്പെട്ടവന്നും സമ്പന്നനും സന്തോഷം വർദ്ധിക്കുന്നു ദാരിദ്ര്യം സമ്പന്നനും സുരക്ഷ ഭീഷണി ആണു
ദാരിദ്ര്യം ശുചിത്വ കുറവിന്നു ഒരു കാരണമല്ലേ അടുത്ത വീട്ടില് മാലിന്യം കെട്ടി കിടന്നാൽ അയൽക്കാരൻ സമ്പന്നനും അതൊരു ആരോഗ്യ ഭീഷണിയല്ലെ ? പൊതു ജന ആരോഗ്യം സമ്പന്നനെയും ദരിദ്രനെയും പൊതുവായി ബാധിക്കും പ്രശ്നമല്ലേ ? ദാരിദ്യം ഒരു സുരക്ഷ പ്രശ്നം തന്നെയല്ലേ ?
നാം നമ്മുടെ സുരക്ഷ ഒരുക്കുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ എന്നാലോചിക്കൂ ?

അയൽക്കാരൻ ദരിദ്രൻ ആവുന്നത് ഒഴിവാക്കാൻ സമ്പന്ന കോളനികളിലെക്കു ,ഫ്ലേറ്റിലേക്കു താമസം മാറ്റാമെന്നു വെച്ചാൽ സുരക്ഷ ഉറപ്പാക്കാമോ? അപ്പോഴല്ലേ കൊലയും കൊള്ളി വെപ്പും ഉണ്ടാകുന്നതു ? സമ്പത്ത് കുമിഞ്ഞു കൂടുന്നതല്ലെ സുരക്ഷ ഭീഷണി ? പരസ്പര കരുതലിന്റെ അഭാവമല്ലേ സുരക്ഷ പ്രശ്നങ്ങൾക്കു മുഖ്യ കാരണങ്ങളിലൊന്ന് ?

അടുത്തു ആരെങ്കിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ പരസ്പര ബന്ധങ്ങൾ നന്നായാൽ അറിയാനും ഒഴിവാക്കാനും അത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില് കൊണ്ടു വരാനും ആവില്ലേ? അങ്ങനെ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിനെ സഹായിക്കാനാവില്ലേ?
സമ്പത്ത് കുമിഞ്ഞു കൂടുന്നത് സുരക്ഷ ഭീഷണി ആവുന്നില്ലേ ? സമ്പത്തിന്നനുസരിച്ചു ദാന ധർമങ്ങൾ കൃത്യമായി സത്യമായി നൽകിയാൽ ദാരിദ്ര്യവും ,തന്മൂലമുണ്ടാകും സുരക്ഷ ഭീഷണികളും ഒഴിവാക്കാമല്ലോ ?
നാം നമ്മുടെ പങ്കു പ്രവർത്തിക്കുന്നുണ്ടോ ? നമ്മുടെ നേതാക്കളെ കാര്യം ധരിപ്പിക്കാരുണ്ടോ? കാര്യങ്ങൾ മനസ്സിലാക്കും മാതൃക നെതാക്കളാണോ നമ്മുടെ ? അത്തരം നെതാക്കളാണൊ നമ്മുടെ ? അത്തരം നേതാക്കളെ ആണൊ നമ്മൾ പ്രതിനിധികളായി തിരഞ്ഞെടുക്കാർ ?
നാം നമ്മുടെ സുരക്ഷ ,സ്വരക്ഷ ഉറപ്പു വരുത്തുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ ?സാമൂഹ്യ സുരക്ഷ സ്വരക്ഷക്കനിവാര്യം
സ്വച്ച്ഃഅ ഭാരതം സ്വസ്ത ഭാരതം സുരക്ഷ ഭാരതം ഓം ശാന്തി സർവം സുഖിനോ ഭവന്തു സമസ്ത ലോക സൌഖ്യം സുരക്ഷയിൽ ,സ്വരക്ഷയിൽ നിന്നുദിക്കുന്നു വളരുന്നു പടരുന്നു
നാം നമ്മുടെ പങ്കു വഹിച്ചോ ?

12/6/2015

No comments:

Post a Comment