ആദ്യ ദശയെ കുറിച്ചു ഓർമയുണ്ടോ ശിശുവായിരുന്ന കാലം
ശിശുവിൻ അവശദ ,സുന്ദര ആകര്ഷക സുസ്മിത പുഞ്ചിരി
പുന്നാരിക്കാൻ എന്ത് കൌതുകം ,എത്രപെർക്കാനന്തകരം
കാലം കരുത്തനാം യൗവന തിളപ്പിൽ ഓർമിക്കുമോ ശൈശവ സുദിനങ്ങൾ
കാലം കഴിയുമ്പോൾ യൗവനം പോയി വരും രണ്ടാം ബാല്യം
ബാല്യങ്ങൾ രണ്ടും അവശ ദശ പരിഗണന ,ലാളന ,ആശ്രയമർഹിക്കും ദശ
ശിശുവിനെ ശിശ്രൂഷിക്കാൻ ആവേശം ,ആയെങ്കിലോ ആശ്രയം ഭാവിയിൽ
രണ്ടാം ബാല്യം അരോചകരം ആശക്കു വകയില്ല ,വകയുണ്ടെങ്കിൽ അതിലാണാാശ ,
No comments:
Post a Comment