Monday 16 February 2015

പ്രത്യാശ


പ്രത്യാശ

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin

കൈകാലുകൾ തളർന്നാലും മനസ് തളരാതെ തകരാതെ ഇരുന്നാലും മതിയെന്ന് ആശ്വസിച്ചു ജീവിക്കുന്ന അനേകരിവിടെയുണ്ടു   അവർക്ക് സമാശ്വാസം,  നല്കാൻ തണലായി സന്മനസുകളും ഉണ്ടെണ്ടെന്നതു പ്രത്യാശ പ്രതീക്ഷ തന്നെ

നമ്മളിൽ അധികം പേരും എത്ര അനുഗ്രഹീതരാണ്?  നമ്മുടെ ആരോഗ്യം ,നമ്മുടെ സമ്പത്ത് ,സൌന്ദര്യം ,സാഹചര്യം ,സൌഹൃതം ,സ്നേഹം ,സൌകര്യങ്ങൾ   എന്നിവ  എല്ലാം  നമുക്ക്  കിട്ടിയത് എങ്ങനെ? അതിൽ നമ്മുടെ പങ്ക് എന്താ  ?  പലതിനും നമ്മുടെ പങ്ക് ഇല്ലായിരിക്കാം, ,ഉണ്ടെങ്കിൽ തന്നെ വളരെ നിസ്സാരമല്ലേ ? അധികവും ,അനുഗ്രഹം അല്ലെ ? അനുഗ്രഹത്തെ നമ്മൾ ഏതു വിഭാഗത്തിൽ പെടുത്തും വിധിയോ ?ഭാഗ്യമോ ?പ്രകൃതിയുടെ വികൃതിയോ ? പരീക്ഷയോ ? പരീക്ഷണമോ ?

നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ നാമെങ്ങനെ വിനിയോഗിക്കുന്നെന്നു വിധി ദിനത്തിൽ വിലയിരുത്തപെടുമെന്നാണു വേദങ്ങൾ നമ്മെ ഉണർത്തുന്നത് നമ്മുടെ ഭാഗ്യങ്ങൾ ,അനുഗ്രഹങ്ങൾ നമ്മുടെ മാത്രം  ശ്രമ  ഫലമല്ലല്ലൊ അതിനാൽ   തന്നെ നമ്മുടെ  അനുഗ്രഹങ്ങൾ ,നമ്മളെ പോലെ അനുഗ്രഹം ലഭിക്കാതവരുമായി പങ്കിടേണ്ടേതല്ലെ ? നമ്മുടെ അനുഗ്രഹങ്ങൾ ,നാം വളർത്തിയൊ ? നന്നായി വിനിയൊഗിച്ചോനമ്മുടെ അനുഗ്രഹങ്ങൾക്ക് നാം വേണ്ടും വിധം നന്ദി പ്രകാശിപ്പിക്കുന്നുണ്ടോ ?നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നാം ബോധവാന്മാരാണോഅനുഗ്രങ്ങളെ അനുഗ്രഹങ്ങളായി കാണാതെ അഹങ്കരിക്കുന്നതല്ലേ ,അനുഗ്രഹങ്ങളെ നിസ്സാരമായി അവഗണിക്കുന്നതല്ലെ  പല ജീവിത ദുരിതങ്ങൾക്കും മുഖ്യ കാരണം ?
നിർഭാഗ്യം,കഷ്ടം എന്നൊക്കെ വിലയിരുത്തുന്നതും എല്ലാം ഒരു വിധിയാണെന്നു പറയും ചിലർ  മറ്റു ചിലർ വിധിയെ പഴിച്ച്  ജീവിതം പാഴാക്കുന്നു ചിലർ എന്റെ വിധി എന്റേതല്ല അത് ദൈവം എനിക്ക് വിധിച്ചതാണു  ദൈവ വിധിയുടെ ഉദ്ദെശം എന്താണെന്നു ദൈവത്തിനെ ശരിക്ക റി യൂ ദൈവം നല്ലതേ വിധിക്കൂ ഇതൊരു പരീക്ഷണം ആണു പരീക്ഷയിൽ വിജയിക്കാൻ ഞാനെന്തും വിനയത്തൊടെ ,നന്ദിയോടെ ,സഹിക്കും എന്ന് ജീവിച്ചു കാണിക്കും ?
ഇത്തരം ജീവിതങ്ങൾ മറ്റുള്ളവർക്കു ഒരു പാടമായാണ്ദൈവം പടച്ചതെന്നാണു എന്റെ പക്ഷം ഇവരുടെ ജീവിതം തന്നെ  സഹനം തന്നെ മറ്റുള്ളവർക്കു ഒരു പ്രചോദനം ആവണം
ഉള്ളവർ ഇല്ലാത്തവരെയും പരിഗണിക്കണം ഉള്ളതിനെ കുറിച്ചു അഭിമാനിക്കുക അഹങ്കരിക്കാതെ നന്ദിപൂർവ്വം സന്തുഷ്ടരായി ജീവിക്കുക  
ഇല്ലാത്തവർക്കും ഉണ്ടാകാം ശ്രദ്ധിക്കാത്ത നിരവധി അനുഗ്രഹങ്ങൾ ഉണ്ടാകാം  കണ്ണില്ലാത്ത്തവർക്കും കാലില്ലാത്തവർക്കും കയ്യില്ലാത്തവർക്കും കാതില്ലാത്തവർക്കും നല്ല മനസ്നല്ല ഹൃദയം ഉണ്ടെന്നതു തന്നെ വലിയ അനുഗ്രഹമല്ലേ ?
ഉള്ളതു കൊണ്ടു ഓണം പോലെ ജീവിക്കാൻ കഴിയുക എന്നത് തന്നെ ഒരു അനുഗ്രഹമല്ലേ ? അത് തന്നെ ഒരു നേട്ടമല്ലേ ? നേട്ടവും കോട്ടവും ജീവിത ഭാഗമല്ലേ ? ദുഖവും സുഖവും കലർന്നതല്ലേ ജീവിതം ? കഷ്ട നഷ്ടങ്ങൾ ഇല്ലാതെ നേട്ടം ഉണ്ടാകുമോ ? കഷ്ടങ്ങളും നല്ലതിന്നെന്നു കരുതാം ജീവതം ജീവിക്കാം നന്നായി   നന്മ വളരട്ടെ തിന്മ തുലയട്ടെ



ഭൌധിക വാദികൾക്ക് കഴിവുകൾ കാര്യക്ഷമമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന പൌര ധർമമെന്ന നിലക്ക് ഉത്തരവാദിത്വം നിർവഹിക്കാം  കഴിവുകൾ ഉള്ളവരെ അത് പ്രോത്സാഹിപ്പിച്ചു സാമൂഹ്യ നന്മക്കായി മുതൽ കൂട്ടുക എന്നത് എല്ലാ പരിഷ്കൃത സമൂഹവും പൊതു കടമയായാണ് കണക്കാക്കുന്നത് അതെ പോലെ തന്നെ  മിക്കവർക്കും ചില കഴിവുകൾ കുറവാണെങ്കിലും മറ്റു ചില കഴിവുകളുണ്ടാകാം അത് കണ്ടെത്തി വളര്ത്തി സമൂഹ നന്മക്കായി വിനിയൊഗിക്കലും സാമൂഹ്യ കടമയാണ്  അതിൽനാലാണു ഭിന്ന ശെഷിയുള്ളവർ എന്ന് വികലാംഗരെ വിളിക്കുന്നത്  ഭിന്ന ശെഷിയുള്ളവരെ സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കരുത് അത് സാമൂഹ്യ കടമയാക്കി കണക്കാക്കണം സർക്കാർ അവരെ വളര്ത്താനും സംരക്ഷിക്കാനും ഉള്ള സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോഴുള്ള സൗകര്യബ്ഗൾ വളരെ കുറവാണ്

No comments:

Post a Comment