Friday 24 October 2014

religion

അമ്മെ തല്ലിയാലും അഭിപ്രായം രണ്ടുന്ടാകും

മുസ്ലിം ലീഗിലുള്ളവരൊക്കെ മുസ്ലീങ്ങൾ ആണെന്നു എനിക്കഭിപ്രായമില്ല ,മുസ്ലിം നമങ്ങളെന്ന ലേബലിൽ അറിയപ്പെടുന്നവർ ആണാ ആ പാർടിയിൽ അധികം പേരും  എന്തിന്നു പൊതുവെ  ആ നാമ ധെയത്ത്തിൽ  അറിയപ്പെടുന്ന സമുദായത്തിൽ അധികം പേരും  ഇസ്ലാം മതമനുസരിച്ചു നിത്യവും അഞ്ചുനേരം നമസ്കരിക്കണം  എല്ലാ നമസ്കാരത്തിലും സ്വയം ദൈവ ഹിതത്തിന്നു, ഏക ആരാധ്യന്റെ  ,ആജ്തനകൾ അനുസരിച്ച് സന്മാർഗത്ത്തിൽ സഞ്ചരിക്കാമെന്നു ശപതം പല വട്ടം ചെയ്യുന്നവരാണ്  സ്വയം നല്ല കാര്യങ്ങള്ക്കായി സമർപ്പിക്കുന്നവരാണു സമാധാന കാംഷിക്കുന്നവരാണു  പരസ്പരം സമാധാനം /രക്ഷ ഉണ്ടാകട്ടെ എന്ന് ആശംസകൾ ചൊല്ലുന്നവരാണു  അങ്ങനെ നോക്കുമ്പോൾ മുസ്ലിം ലീഗിൽ എത്ര കാഫിറുകൾ ,അഥവാ നിഷേധികൾ ഉണ്ടെന്നു നടത്തിയാൽ കിട്ടുന്ന വിവരം പലരെയും അത്ഭുത പെടുത്തിയെക്കാം

അല്ലെങ്കിൽ തന്നെ പേരില് എന്തിരിക്കുന്നു ? പേര് മാര്കടിംഗ് തന്ത്രങ്ങളിൽ ഒന്നല്ലേ ? ബി ജെ പി യുടെ ത് അടക്കം  രാമനും  കൃഷ്ണനും ഷാജിയും ഉണ്ണിയും കുട്ടിയും കണ്ണും മുല്ലയും കുഞ്ഞും  അനിയും മണിയും മുസ്ലിം പേരുകളാണോ ? ആ പേരുകളിൽ മുസ്ലിം ലീഗിൽ അനവധി പേര് ഉണ്ടെന്ന എനിക്കറിയാം  മുസ്ലിം ലീഗിൽ ചേർക്കുന്നത് അവർ നമസ്കരിക്കാർ ഉണ്ടൊ ,മദ്യം കഴിക്കാർ ഉണ്ടൊ പലിശ വാങ്ങാരുണ്ടോ എന്ന് നൊക്കിയല്ലെന്നാണെന്റെ അറിവ്

ഞാൻ മനസിലാക്കിയ ഇസ്ലാം സനാതന ധർമമാണു ഏക ദൈവ വിശ്വാസത്തൊടെയുള്ള  സൽകർമങ്ങലാണു നന്മ വർധിപ്പിക്കലും,തിന്മ വർജിക്കലും തടയലും ആണു
ഇസ്ലാം സുന്നി ഷിയാ മുജാഹിത് മുതലായ പല കൈ വഴികളുള്ള ഒരു സങ്കര സാമൂഹ്യ കൂട്ടായ്മ ,അഥവാ മതമാണ്‌ മാർഗമാണ്

ഞാൻ മനസിലാക്കിയ ഹിന്ദു സമുദായം വളരെ അധികം ഉപശാഖകളുള്ള ,ആചാരങ്ങളുള്ള,അനുഷ്ടാനങ്ങളുള്ള ,വിശ്വാസങ്ങളുള്ള ,വിഭാഗങ്ങളുള്ള ,ജാതികളുള്ള  ഒരു സാമൂഹ്യ ,സാമുദായിക കൂട്ടങ്ങളുടെ കൂട്ടായ്മയാണ് ,മതമാണ്‌ ,മാർഗമാണ്  അതിൽ ഏക ദൈവ വിശ്വാസികളുണ്ടു  ദൈവ നിഷെധികളുണ്ട്  അദ്വൈതികളുണ്ട് ,വൈശണവരുണ്ട് ,ശൈവരുണ്ട് വിഗ്രഹാരാധകരുണ്ട് ,വിഗ്രഹാരാധനയെ എതിർക്കുന്നവരുണ്ട്

ഞാൻ മനസ്സിആക്കിയ ക്രിസ്ത്യൻ മതം പല വിഭാകങ്ങളും സഭകളും അവയുടെ കേന്ദ്ര സഭകളും ഉള്ള ഒരു സംഘടിത സാമൂഹ്യ സാമുദായിക മതമാണ്‌ മാർഗമാണ് അവിടെയും ഏക ദൈവ വിശ്വാസത്തിന്നാണു പ്രാമുഖ്യം വിഗ്രഹാരാധനയെ നിരോധിക്കുന്ന മതമാണെങ്കിലും ,ഇസ്ലാമിലെ പോലെ ,ചില വിഭാഗങ്ങളിൽ പരോക്ഷ വിഗ്രഹാരാധന ഉണ്ടെന്നു നിരീക്ഷിക്കാം അനേകം ആരാധന അനുഷ്ടാന മുറ കളുടെ  വിഭാഗീയതയുടെ കൂട്ടായ്മ എന്നോ മതമെന്നൊ പറയാം

എല്ലാ മതങ്ങളുടെയും ലക്‌ഷ്യം നന്മ വളര്ത്തലാണ്,തിന്മ തടയലാണ്
അനേകം മതങ്ങളും പാർട്ടികളും ഉള്ളതിന്റെ കാരണം തലവന്മാരുടെ തൻപൊരിമയാണു സ്വാർഥതയാണ് അധികാര ഭ്രമമാണു ഭൌതിക നേട്ടങ്ങൾ ആർജിക്കാനുള്ള ത്വരയാണ് അത്യാഗ്രഹമാണ്





No comments:

Post a Comment