Monday, 27 October 2014

DOWRY

സ്ത്രീ ധനം നമ്മുടെ നാട്ടിലെ മാത്രം ഒരു സംബ്രദായമാണൊയെന്ന്  എനിക്കറിയില്ല  ഭാരതത്തിൽ സ്ത്രീ ധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതിനെ കുറിച്ചു അവബോധം വളരെ  കുറവാണ്  ഇത്ര അധികം നഗ്നമായി ലങ്കിക്കപ്പെടുന്ന വേറെ നിയമങ്ങളുണ്ടോ എന്നതും സംശയമാണു അതിന്നുള്ള കാരണങ്ങളെന്തൊക്കെയാണു? സ്ത്രീധനത്തിന്റെ നല്ലൊരു പങ്ക്, വിവാഹം ദർബാരായി നടത്താനാണ് ഉപയോഗപ്പെടുത്തുന്നതെന്നതാണ്     സ്ത്രീ ധനം പോലെ  തന്നെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വിനകളാണു  വിവാഹ ധൂർത്തും, ആഭരണഭ്രമവും, പൊങ്ങച്ചവും , സ്ത്രീധനവും ,ഇവയ്മെല്ലാം ഒരുമിച്ച്  ഒഴിവാക്കപെടേണ്ടതും, ചര്ച്ച ചെയ്യേണ്ടതുമാണ് 

സ്ത്രീ ധനത്തിന്നു പകരം പുരുഷ ധനം അഥവാ മഹർ നല്കണം എന്ന് നിഷ്കര്ഷിക്കുന്ന മുസ്ലിം സമുദായത്തിൽ പോലും സ്ത്രീ ധനവും, അത് പോലെ വധുവിന്റെ വീട്ടുകാരെ പ്രയാസ പെടുത്തുന്ന അനവതി അനഭിലഷണീയ ദുരാചാരങ്ങൾ നടമാടുന്ന വസ്തുത പ്രത്യേകം അവലോകനം ചെയ്യേണ്ടതാണ്  പുരുഷധനം അറബിസമൂഹത്ത്തിലെ യുവാക്കളെ വളരെ പ്രയാസപ്പെടുത്തുന്നതായി പറയുന്നു  എന്നാൽ ഏക സിവിൽ കോഡിന്നായി മുറവിളി കൂട്ടുന്നവര്ക്കെതിരെ, മോങ്ങുന്ന, രാഷ്ട്രീയക്കാരും, മുല്ലാക്കന്മാരും സ്ത്രീധനത്തിന്നെതിരെ ,ധൂത്തിന്നെതിരെ ,പൊങ്ങച്ചത്തിന്നെതിരെ, കാര്യമായി പ്രതികരിക്കാത്തതെന്താണെന്നതു  എത്ര ആലോചിച്ചിട്ടും    പിടികിട്ടുന്നില്ല 

പൊങ്ങച്ചം കാണിക്കൽ ,അഥവാ പരസ്പരം പെരുമ കാണിക്കുക എന്നത് മനുഷ്യനെ ശവ കുഴി വരെ അനുധാവനം ചെയ്യുന്ന ഒരു ദുസ്സ്വഭാവമാണ് ഇതൊഴിവാക്കാൻ സമുദായ ,രാഷ്ട്രീയ ,സാംസ്കാരിക നേതാക്കന്മാർ പുരോഹിതർ എന്നിവരും കാര്യമായി പ്രവര്ത്തിക്കുന്നില്ല എന്നതാണ് വാസ്തവം  അവരിലധികവും ഈ പൊങ്ങച്ച പ്രകടങ്ങളിൽ നിന്ന് മുക്തമല്ല  ഈയിടെ നമ്മൾ മാദ്ധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത് സാംസ്കാരിക നേതാക്കളുടെ മക്കളുടെ വിവാഹധൂര്ത്തും ആടയാഭരണങ്ങളുടെ പരസ്യ പ്രകടങ്ങളാണു ഇതൊന്നും വിമർശന വിധേയമാകുന്നില്ല ചര്ച്ച ആകുന്നില്ല യഥാർത്തത്തിൽ അവരുടെ വരവിന്നസുരിച്ചാണോ  ഈ പ്രകടനങ്ങൾ ? എൻഫൊഴ്സുകാർ ഇതേ കുറിച്ചു അനേഷിക്കാരുണ്ടോ ?

ആടയാഭരണങ്ങലിലെ ഈ ധൂർത്തും,പൊങ്ങച്ച പ്രകടനങ്ങളും വിവാഹ ധൂർത്തും സ്ത്രീധന പ്രശ്നങ്ങളും ഒരു നിയമ പ്രശ്നമെന്നതിന്നേക്കാളും ഒരു സാംസ്കാthരിക അപജയമായി അതിന്നു പരിഹാരം കാണേണ്ടതാണ്, അല്ലെങ്കിൽ ഇവിടുത്തെ സ്ത്രീ സമൂഹവും ഈ വിനക്ക് തുല്യ ഉത്തരവാതിയാണു   കഷ്ടപ്പെടുന്നവർ അനേകം കുടുംബങ്ങളാണ് അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ല  ഈ പൊങ്ങച്ച വിചാരം ആണ് മുഖ്യ കാരണം , സാമ്പത്തിക സാമൂഹ്യ സാമുദായിക പ്രശ്നങ്ങളും ഈ വിനകളുടെ പിന്നിലുണ്ട്

അതിൽ പ്രമുഖമായത്‌ അനന്തരാവകാശ നിയമങ്ങളാണ്  സ്ത്രീകൾക്ക് ഇസ്ലാമിൽ പുരുഷന്റെ പകുതി സ്വത്തിന്നേ  പൊതുവിൽ അര്ഹതയുള്ളൂ  മഹറും,സ്ത്രീയെ സംരക്ഷിക്കേണ്ട,കുടുംബത്തെ നോക്കേണ്ട കുട്ടികളെ പാലൂട്ടേണ്ട ചിലവുകൾക്കുത്തരവാതിയായ പുരുഷന്നു ഇരട്ടി സ്വത്തവകാശം അവിടെ ന്യായീകരിച്ചേക്കാം മുസ്ലിംകളിലെ സ്ത്രീ ധനം ശരീഅത്തിന്നെ മറികടക്കാൻ ഒരു കുതന്ത്രമായി കാണാവുന്നതാണ് ഇവിടെ ഏക സിവിൽ കോഡിന്റെ പ്രസക്തി ചര്ച്ച ചെയ്യപെടെണ്ടതാണ്‍

സ്ത്രീ ധനം നല്കുന്നതിന്റെ ഒരു പങ്ക് വിലയേറിയ വസ്ത്രങ്ങൾക്കും,വിലയേറിയ achchആഭരണ ത്തിന്നുമ്മാണു     ചിലവഴിക്കുന്നത്  ബാക്കിവരുന്നത് വിവാഹം ആഘോഷിക്കുന്നതിന്നുംവിവാഹ  ശേഷം വിരുന്നിന്നും  യാത്രാ പരിപാടികൽക്കും ചിലവാക്കുന്നതായാണ്‌ കണ്ടു വരുന്നത്  ഇതിൽ ആഭരണത്തിന്റെ ഒരുഭാഗവും മറ്റു ചിലവുകളുടെ സിംഹ ഭാഗവും മിക്ക പ്രദേശങ്ങളിലും,മിക്ക സമുദയായങ്ങളിലും  പുരുഷന്നാണ്‌  ചിലവഴിക്കാര്  ഈ ചിലവുകൾ നിയന്ത്രിക്കുന്നതിന്നെ പറ്റി ആലോജിക്കാനേ കഴിയാത്ത വിധമാണ്  സമൂഹത്തിന്റെ അഭിമാന ബോധം  ഈ ദുരഭിമാനം വധുവിന്റെ കുടുംബത്തിന്നും വരന്റെ കുടുംബത്തിന്നും ഒരുപോലെയുണ്ടുതാനും  ചുരുക്കി പറഞ്ഞാൽ ദുരഭിമാനവും പൊങ്ങച്ചവും വരവിൽ കൂടുതൽ ചിലവഴിക്കുന്ന സ്വഭാവവും സമൂഹത്തെ മൊത്തം സ്ത്രീ പുരുഷ ഭേതമെന്ന്യെ ബാധിച്ച ദുർഭൂതമാണു  ഇതെങ്ങിനെNo comments:

Post a Comment