Tuesday, 10 January 2017

വെടി വെക്കൽ

വെടി വെക്കൽ എന്ന ആചാരം എങ്ങനെ ഉണ്ടായി ?
എന്താണ് അടിസ്ഥാനം ?ആരാണ് തുടക്കം കുറിച്ചത് ?
എവിടെ എന്തിനൊക്കെ വെടി വെക്കാം ?
തോക്ക് കണ്ട് പിടിക്കും മുമ്പും ഈ ആചാരം നില നിന്നിരുന്നോ ?
അന്നും കള്ള തോക്കും കള്ള പണവും ഉണ്ടായിരുന്നോ ?
വീരന്മാരും വീരപ്പന്മാരും ചരമമടഞ്ഞാൽ ആരാണ്
 ആചാര വെടി പൊട്ടിച്ചിരുന്നതു ?ആദര സൂചകമായോ ?
ആമോദ സൂചകമായോ വെടി വെച്ചിരുന്നത് ?
ആചാര വെടി വെക്കുന്നോർക്ക് നിർവികാരത ഗുണമോ ?
സംതൃപ്‌തിയോ ?സന്തോഷമോ ?കാർമാനുഷ്ടാനത്തിന് ആനന്ദ ലബ്ദിയോ ?
വെടി വയ്പാട് എന്തിനൊക്കെ ഉണ്ടായിരുന്നു ?
വെടി ഒരു മത ആചാരമോ ?സാമൂഹ്യ സർക്കാർ ആചാരമോ ?
മത ആചാരങ്ങൾ സർക്കാർ ആചാരങ്ങൾ എന്ന വിവേചനം
മതേതര കോടതി നില പാടെന്ത് ?മത നിലപാടെന്ത്‌ ?
വെടി ആചാര യുക്തി എന്ത് ?യുക്തി വാദി ഫത്ത്‌വാ
വെടി വെപ്പിനെ കുറിച്ചെന്താ ?അധികാരി വെടി ?
അനധികൃത വെടി ,വടി ആയവർക്കെന്ത് വെടി
ആയാലെന്ത് വെടി ,ആചാര വെടി ആയാലും
അധികാര ,വെടി ആയാലും അവകാശ വെടി ആയാലും ?


അന്നും കാട്ടു കള്ളന്മാർ ഉണ്ടായിരുന്നോ ?
കള്ള വെടി ഉണ്ടായിരുന്നോ ?കള്ള വാറ്റു പിടിക്കാൻ
വരുന്നൊരെ തിരിച്ചു വെടി വെക്കുമായിരുന്നോ ?
കപട ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നോ ?
അപദ്ധങ്ങൾ വന്നാൽ അപരനെ പ്രതിയാക്കുമായിരുന്നോ ?
ആരൊക്കെ അപദ്ധ വെടി ക്കിരയായിരുന്നു ?
വെടി വെക്കാൻ ആർക്കൊക്കെ അനുവാദം ഉണ്ടായിരുന്നു ?
ആചാര വെടി ആയാലും അധികാര വെടി ആയാലും
അവകാശ വെടി ആയാലും കള്ള വെടി ആയാലും
ജീവിക്കുന്നവരുടെ മേൽ കൊള്ളാതിരിക്കട്ടെ തടി രക്ഷ പെടട്ടെ

No comments:

Post a Comment