Sunday 4 January 2015

പൊതു ടൊയിലറ്റുകൾ



പൊതു ടൊയിലറ്റുകൾ വൃത്തിയും , വെടിപ്പും ഉള്ളതായിരിക്കണം അത് പൊതുവെ എല്ലാവരുടെയും ആവശ്യമാണു ഉപയോഗ യൊഗ്യമായിരിക്കണം സുരക്ഷിതമായിരിക്കണം  ഇതിൽ ലിംഗ ജാതി വ്യത്യാസത്തിന്റെ ആവശ്യമില്ല
ഇവ നമ്മുടെ സംസ്കാരത്തെ  ,സൂചിപ്പിക്കുന്നവയാണു ആരോഗ്യത്തെ ബാധിക്കുന്നതാണ്  നമ്മുടെ നാട്ടിന്റെ പേരിനെ ,ടൂറിസ സാധ്യതയെ ബാധിക്കുന്നതാണ്  ഇക്കാര്യം ബന്ധപെട്ടവർ വളരെ ഗൌരവ ത്തോടെ കണക്കിലെടുത്ത് അടിയന്തിര നടപടികൾ എടുക്കേണ്ടതാണ്

പൊതു മൂത്രപുരകളിൽ വെള്ളം അല്ലെങ്കിൽ മറ്റു ശുചീകരണ സാമഗ്രികളും ലഭ്യമാക്കണം.   ശുചിത്വ മിഷ്യനും പൊതു മരാമത്ത് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ദിക്കെണ്ടതാണു  ഇവ ശുചിയായി സൂക്ഷിക്കുന്നതിനു ബോധവല്ക്കരണവും ആവശ്യമാണു  പബ്ലിക് റിലേഷൻ വകുപ്പ് ,   വിദ്യാഭ്യാസ വകുപ്പ്  ആരോഗ്യ വകുപ്പ് എന്നിവകൾ ബോധവല്ക്കരണം ഒരു പരിപാടിയായി തുടർച്ചയായി നടപ്പിലാക്കണം

മൂത്രം ഒഴിച്ചാലും വൃത്തിയാക്കൽ ആവശ്യമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം   അത് ആരോഗ്യകര ശീലമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം   അതിൽ ജാതി ലിംഗ ഭേദം ആവശ്യമില്ല
പൊതു ടൊയിലറ്റുകൾ,  നാറി, ഇവ ഒഴിവാക്കുന്നതിന്റെ മുഖ്യ കാരണം അവയിൽ വെള്ളം ഉണ്ടാകില്ല വ്രിത്തിയുണ്ടാകില്ല എന്നതാണു

യാത്ര അധികരിച്ച ഇക്കാലത്ത്,  വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത്   വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത്   പൊതു സ്ഥലത്ത് കൂടുതൽ സൗചാലയങ്ങൾ ഉണ്ടാകേണ്ടതാണ് അവ ശുചിയാക്കി വെക്കാൻ സംവിധാനങ്ങളും ഉണ്ടാകണം അതിന്ന്  സാമൂഹ്യ അവബോധം വളരണം

പൊതു വഴിയിൽ തുപ്പരുതെന്നും വിസർജിക്കരുതെന്നും ഫല വൃക്ഷങ്ങൾക്ക് അടിയിൽ വിസർജിക്കരുതെന്നു അര നൂറ്റാണ്ടു മുന്നേ പഠിപ്പിച്ചതും ,വഴിയിലെ മുള്ളും തടസ്സങ്ങളും മാറ്റുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും ,പുണ്യമാണെന്നും പഠിപ്പിച്ചത് സാധ മദ്രസയിലാണ് അന്ന് പൊതു സ്കൂളിൽ ഇത്തരം സ്വഭാവ രൂപികരണ ശ്രമമൊന്നും ഉണ്ടായിരുന്ന ഓർമയില്ല


ശുചിത്വ അവബോധം ഉണ്ടാക്കാൻ സിലബസിൽ സ്ഥാനം ഉണ്ടാകണം സാമൂഹ്യ സേവനത്തിൽ പൊതു ശുചിത്വ സ്ഥലങ്ങൾ വൃത്തിയാക്കലും ഉൾപ്പെടുത്തണം ശുചിയാക്കൽ പുണ്യമാണു മാന്യമായ തൊഴിലാണെന്ന ബോധം വളർത്തി എടുക്കണം   അഡൾട് എഡുക്കേഷൻ സിലബസിലും ശുചിത്വ മഹത്വം പാഠ ഭാഗമാകണം 4/1/2015

No comments:

Post a Comment