Friday 31 January 2020

പൗരൻ താമസിക്കുന്ന ഇടമാണ് പുര

https://drive.google.com/file/d/12rCVf69zBdWBqc_BHpbLYjmzSCiqXwKi/view?usp=sharing


പുരയിലെ താമസിക്കുന്നോർക്കെല്ലാമുണ്ട്
പുരയിലൊരവകാശം ,പുരയിലെ താമസിക്കുന്നോർക്കെല്ലാമുണ്ട്
പുരയിലൊരു അവകാശം .അവകാശികൾക്കുണ്ട് ഉത്തരവാദിത്വവും
പുരകളാണാവധിയുള്ളൊരിടം പുരി
പുരിയിൽ പുര പണിയുന്നോര്ക്കുമുണ്ട് അവകാശം
പുരിയിലെ പുരകളിൽ താമസിക്കുന്നോർക്കുമുണ്ട്
അവകാശവും     അതി നനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളും
അവകാശത്തിനകമ്പടി യായുണ്ടാകും ഉത്തരവാദിത്വങ്ങളും
ഉത്തരവാദിത്വങ്ങൾക്കനുസരിച്ചു അവകാശങ്ങളുമുണ്ടാകും
അവകാശങ്ങൾ അധികാരങ്ങൾ ഉള്ളോർക്കെല്ലാമുണ്ടാകും
ഉത്തവാദിത്ത്വങ്ങളും .അവകാശങ്ങൾ അധികാരങ്ങൾ ആസ്വദിക്കുന്നോരോർക്കുക ഉത്തരം പറയേണ്ടി വരുമൊരുനാൾ
അധികാരം ,അവസരം ..അനുഗ്രഹം ,അവസരോചിതമായി
അധികാരത്തിന്നനുസരിച്ചു വിനിയോഗിച്ചോ എന്നൊന്നു
അവലോകനം ചെയ്തു നോക്ക് .ദുരുപയോഗം ,ദുർവിനിയോഗം
ചെയ്തോന്നൊന്നു വിശകലനം ചെയ്തു നോക്ക്
പുരയിലും പുരിയിലും ഉണ്ട് നിയമങ്ങളും നിയന്ത്രണങ്ങളും
നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായതും ,ഉണ്ടാക്കിയതും
സന്തോഷവും സമാധാനവും സംയമനവും സല്ഗുണങ്ങളും
സനാതന മൂല്യങ്ങളും സംതുലിതമാം രൂപ ഭാവത്തിൽ
സദാ ,സംരക്ഷിക്കാനും ,ഊട്ടിയുറപ്പിക്കാനുമാണെന്നോർക്കു .
പുരയിലും പുരിയിലും താമസിക്കുന്നോരോർക്കു ,പുരോഗതി 
പുരയിലും പുരിയിലും വേണമെന്നത് നിയമം നീതി പാലിക്കുമ്പോഴേ
പുരിയിലും ,പുരയിലുമുണ്ടാകു .പൗരർക്കെല്ലാം പുരോഗതി .

No comments:

Post a Comment