Monday 1 January 2018

അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണ ഘടന നൽകുന്ന ഒരു അവകാശമാണ്





അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണ ഘടന നൽകുന്ന ഒരു അവകാശമാണ്
അവകാശങ്ങൾ ഒന്നും തന്നെ പരിധിയില്ലാത്തതല്ല ,നിയന്ത്രണ വിധേയമാണ്
അവകാശങ്ങൾ അനുഭവിക്കാൻ ,ചുകതലകൾ ,നിർവഹിക്കണം
അതിൽ ഒന്നാമത്തെ ചുമതല ,നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാണ്
ഭരണ ഘടനയാണ് ,നിയമങ്ങൾക്കും ,ചട്ടങ്ങൾക്കും ,സംവിധാനങ്ങൾക്കും
ആധാരം .ഭരണ ഘടന തന്നെ ,നമ്മുടെ രാജ്യത്തിന്റെ ,പ്രത്യേകതകൾ കണക്കിലെടുത്തു
ചരിത്രം ,സംസ്കാരം ,മൂല്യങ്ങൾ ,മറ്റു ഭരണ ഘടനകൾ ,ലോക ക്രമം ,എന്നിങ്ങനെ
നിരവധി ഘടകങ്ങളെ കുറിച്ച് ,ഗഹന ആലോചനകളും ,കൂടിയാലോചനകളും നടത്തി
നമ്മുടെ നായകരും ,നാട്ടു പ്രമാണികളും ,പണ്ഡിതരും പറഞ്ഞത് പരിഗണിച്ചു
അംഗീകരിച്ചതാണ് അതും മാറ്റ വിധേയമാണ് മാറ്റത്തിനും വ്യക്തമായ ചട്ടങ്ങളുണ്ട്
ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
അധികാരികൾക്കും ഇത് ബാധകമാണ് അധികാരം കിട്ടുന്നതും ഭരണ ഘടനയുടെയും
സംവിധാനങ്ങളുടെയും പിൻബലത്തിലാണ് ആയതിനാൽ ഭരണ ഘടന അനുസരിക്കേണ്ടത്
എല്ലാവരുടെയും ചുമതലയാണ് നായകർക്ക് അതിന്റെ നടത്തിപ്പിന്റെ കൂടി ബാധ്യതയുണ്ട്
അവരതിനെ ധിക്കരിക്കുന്നത് വാൻ പാതകമാണ്

No comments:

Post a Comment