Wednesday 5 October 2016

നെൽ വയൽ സംരക്ഷണ നിയമത്തിന്റെ ഭേദ ഗതി


ആവശ്യപെട്ടു പല വേദികളിലും ചര്ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ ആവശ്യ സാധന ആക്ട് 1955 അനുസരിച്ചു കേരള സര്ക്കാരിന്റെ 1967 കേരള ഭൂ വിനിയോഗ നിയമവും 2008 കേരള നീര്ത്ട നെൽ വയൽ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളുമാണ് ഈ വിഷയത്തിൽ പ്രസക്തമായിട്ടുള്ളതു ഭക്ഷ്യ വിളകൾ കൃഷിയുടെ വ്യാപ്തി നിരന്തരം കുറഞ്ഞു വരുന്നത് നിയന്ത്രിച്ചു ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയെന്ന മഹത്തായ ലക്ഷ്യമാണ്‌ ഈ നിയമങ്ങൾ നിർമിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതു എന്നാൽ ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ അടുത്ത കാലം വരെ കാര്യമായി ശ്രമിച്ച്ചില്ലെന്നത് ശ്രദ്ധേയമാണ് അക്കാര്യത്താൽ പൊതുജനവും ഈ നിയമത്തെ ഗൗനിക്കാതെ , കളക്ട്രുടെ അനുമതി കൂടാതെ തന്നെ നിലം നികത്തൽ നികത്തൽ നിർഭാതം തുടർന്നു അങ്ങിനെ നികത്തിയ സ്ഥലത്ത് കെട്ടിടം പണിയാനും മറ്റും യാതൊരു തടസ്സവും ഒരു അധികാര സ്ഥാനങ്ങളിൽ നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ,സർക്കാരും അനുബന്ധ സ്ഥാപനങ്ങളും കളക്ടരുടെ /അനുമതി കൂടാതെ തന്നെ നിർമാണ പ്രവർത്തികൾ നടത്തുകയും ചെയ്തതിന്റെ ഫലമായി സംസ്ഥാനത്ത് നെൽ വയലുകളുടെ വിസ്ത്രൂതിയും നെല്ലിന്റെ ഉല്പാതനവും വളരെ കുറഞ്ഞു

ഇപ്പോൾ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ അനവധി നിയമ പ്രശ്നങ്ങൽക്കും കേസുകൾക്കും മുമ്പ് നിയമം നടപ്പിലാക്കാത്തത് കാരണമായി നിയമത്തിന്റെ അപാകതയും അപര്യാപ്ത്തതയും കാരണം കോടതിക്കു പോലും നീതിയും സത്യവും കണക്കാക്കാൻ കഴിയാതെ യുള്ള വിധിന്യായങ്ങൾ പുറപ്പെടുവിക്കേണ്ടി വന്ന നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും





ആധാരത്തിൽ നിലം എന്ന് കാണിച്ചിരിക്കുന്നതിന്നാൽ കെട്ടിടനിർമാണ അനുമതി നിഷേധിച്ച നിരവധി ഉദാഹരണങ്ങൾ കാണാം കഴിയും അതേ സർവേ നമ്പരിൽ തൊട്ടടുത്ത സ്ഥലത്ത് കെട്ടിടം യാതൊരു അനുമതിയും കൂടാതെ പണിതു ഉപയോഗിച്ചു വരുന്നതും ,അൻപതിലധികം വർഷം പ്രായ മായ ഫലവൃക്ഷങ്ങലുള്ള കര ഭൂമിയിലാണ് ,2008 ലെ നിയമ ത്തിനു ശേഷം കെട്ടിട നിർമാണ അനുമതി നിഷേധിച്ച തിനെ ചോദ്യം ചെയ്ത കേസിൽ ,കക്ഷിക്കെതിരെ ,നീതിയല്ല ,സത്യത്തിനു നിരക്കുന്നതല്ല എന്ന് കോടതിക്കു പോലും ബോധ്യമായിട്ടും നിയമത്തിന്റെ അപര്യാപ്തത മൂലം വിധി പ്രസ്താവിക്കേണ്ടി വന്നത് (അബൂബക്കർ ഹാജി അഹ്മദ് /ആർ ഡി ഓ പാലക്കാട്ട് ) ഈ കേസിൽ വസ്തുതകൾ കക്ഷിക്ക് അനുകൂലമാനെന്നത് റവന്യു അധികാരികൾ അന്ഗീകരിച്ച്ചതാണ് എന്നിരുന്നാലും കെട്ടിട നിര്മാണ അനുമതി നിഷേധിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ വാദഗതി നിഷേധിക്കാനാവുമോ പണ്ടു നിയമം നോക്കിയില്ലെന്നതു ഇപ്പോൾ നിയമ വിധേയ മായി പ്രവർത്തിക്കുന്നതിനെ തടസ്സമാകാൻ അനുവദിക്കാമോ ?



എത്രയോ തദ്ദേശ സ്വൊയം ഭരണ സ്താപനനങ്ങളും നിലം നികത്താൻ അനുമതി ഇല്ലാതെ നിലമായ സ്ഥലത്ത് നില നിൽക്കുന്നുണ്ട്



ഇക്കാരണങ്ങൾ കണക്കിലെടുത്ത് നിലം എന്ന് പഴയ ആധാരത്തിൽ രേഖ പെടുത്തിയിരുന്നാലും ,മറ്റു പഴയ കാലത്ത് തന്നെ കര ഭൂമിയായി മാറിയ ഭൂമിയിൽ ,കെട്ടിട നിർമാണത്തിന്നു അനുമതി നിഷേധിക്കാതിരിക്കാൻ വേണ്ടുന്ന മാര്ഗ നിർദ്ദേശങ്ങൽ സർക്കാർ നല്കേണ്ടതാണ് ഇത് പൊതു ജനങ്ങളെ ,വളരെ കോടതി നടപടികളിൽ നിന്നും രക്ഷിക്കും അത് അഴിമതി കുറയ്ക്കും സത്യവും നീതിയും നടപ്പിലാക്കാൻ സഹായിക്കും

സർക്കാർ തന്നെ തന്നെ തെങ്ങ് കൃഷി വികസനത്തിന്റെ പേരിൽ ധന സഹായം നല്കി കളക്ടരുടെ അനുമതി ഇല്ലാതെ എത്രയോ നെൽ വയലുകൾ കരയായി മാറിയെന്നത് ഭൂ പണയ ബാങ്കുകൾ നല്കിയ കടത്തിന്റെയും സബ്സിഡി യുടെയും കണക്കു മാത്രം അന്വേഷിച്ചാൽ മതിയാകും



സര്കാരിന്റെ അന്വേഷ ണവും ആക്ഷേപങ്ങൾക്കും ശേഷം സർക്കാർ ഗസറ്റ് വിജ്ഞാപനവും നിലം എന്നാ നിലക്കല്ല പുരയിടം എന്നാ നിലക്ക് വിലയും നിശ്ചയിച്ചു അതനുസരി കാര്യത്തിൽ ഇത്തരം ഗസറ്റ് വിജ്ഞാപനത്തിൽ യാതൊരു വിധ കൃത്രുമവും നടന്നിട്ടില്ലയെന്നു ബോധ്യ്മുണ്ടെങ്കിൽ കളക്ടർമാർക്ക് അത്തരം ഭൂമിയുടെ അടിയാധാരത്തിൽ നിലം എന്ന് രേഖ പെടുത്തിയത് പുരയിടം എന്ന് തിരുത്തുവാൻ അവസരം കൊടുക്കുകയാണെകിൽ അത് നീതിയും ഭൂമിയുട്ടെ യധാര്ത്ത അവസ്ത്ഥ ആധാരത്തിൽ പ്രതിപലിപ്പികുന്നതും ആക്കുന്നതതുമായിരിക്കും ഇത് മൂലം സര്കാരിന്നു വരുമാനം ഉണ്ടാക്കുന്നതിന്നും ഉപകരിക്കും പക്ഷെ അഴിമതി വരാനുള്ള അവസരം ഒരുക്കാതിരിക്കുന്നതിന്നും ശ്രദ്ദിക്കണം ഭൂമിയുടെ ആധാര വില കുറച്ചു കാണിച്ചവർക്കു ഒറ്റ തവണ തിരുത്തൽ അവസരം കൊടുത്ത പോലെ

അധികാരികൾ ഇക്കാര്യം ഗൌരവമായി ചിന്തിച്ചു ആവശ്യ നടപടികൾ സ്വീകരിക്കുമെന്ന് ആശിക്കുന്നു

ആയതിനാൽ സർക്കാർ ഈ വിഷയത്തിൽ ആവശ്യമായ നടപടികളെടുക്കുമെന്നു ആശിക്കുന്നു



No comments:

Post a Comment