ഹർത്താലുകളിൽ അധികവും പെട്ടെന്നു പ്രഖ്യാപിക്കുന്നവയാണു അത്തരത്തിലുള്ളവയാണു പൊതു ജനങ്ങളെ പാവങ്ങളെ കൂടുതൽ പീഡിപ്പിക്കുന്നത് ഉദാഹരണമായി നേതാക്കൾ മരണപ്പെട്ടാൽ ,കൊല്ലപ്പെട്ടാൽ ,ആക്രമിക്കപ്പെട്ടാൽ അന്ന് തന്നെ അല്ലെങ്കിൽ ശവ സംസ്കാര ദിനത്തിൽ നടത്തുന്നവ
ഇത്തരം അവസരങ്ങളിൽ ഹർത്താൽ നടത്തുന്നതിൽ /ഒഴിവ് അനുവദിക്കുന്നതിൽ ബന്ധപ്പെട്ടവര്ക്ക് ബന്ധുക്കല്ക്ക് ഒരു നേട്ടവും ഇല്ല എന്നത് സത്യമാണെങ്കിലും നേട്ടം കൂടുതൽ ഹർത്താൽ പ്രഖ്യാപിച്ച നേതാവിന്നും കക്ഷികൾക്കുമല്ലേ അതിനാൽ ആദ്യം വേണ്ടത് അത്തരം ഹർത്താലുകൾ നിയന്ത്രിക്കുകയാണ് അവ മൂന്നു ദിവസത്തെ മുന് കൂർ നോട്ടീസ് കൊടുത്തു നടത്താനാവില്ലലോ ?
ആര് മരിച്ചാലും ഹർത്താലോ,ഒഴിവ് പ്രഖ്യാപിക്കലോ ഒഴിവാക്കുകയാണ് വേണ്ടത് ആർക്കു വേണമെങ്കിലും സ്വന്തം നിലക്ക് ഒഴിവെടുക്കാമല്ലോ കർമ വിമുഖനായി ,ഹർത്താ ൽ സ്വയം ആഘോഷിക്കാമല്ലോ ?
ഇനി ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപികികൾ അനിവാര്യം ആണെന്നു ആരെങ്കിലും വിചാരിക്കുന്നെന്കിൽ അത് സംഭവം നടക്കുന്ന നടന്ന സ്ഥാനത്ത് നിന്ന് പത്തോ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിൽ പരിമിത സമയത്തേക്ക് നിശ്ചിത സ്ഥലത്ത് മാത്രം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം ആളും തരവും നോക്കി യാവണം
ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നവർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമായാൽ നല്ലതായിരിക്കും പതിനായിരം രൂപ വളരെ കുറവാണ് പിഴയോടോപ്പം തടവ് ശിക്ഷയും ,നഷ്ട പരിഹാര ബാധ്യതയും അനിവാര്യമാണ്
ഹർത്താൽ നിരുൽസാഹ പെടുത്താൻ ബോധവല്ക്കരണം വേണം ഹർത്താൽ മൂലം വന്ന വികസന മുരടിപ്പിനെ കുറിച്ച് പഠനം അവയെ കുറിച്ചു പൊതു അവബോധം വളർത്തൽ എന്നിവ ആവശ്യമാണു7/10/2015
ഹർത്താലുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇടതു നയം വ്യക്തമാക്കുമോ ?
ReplyDelete