Showing posts with label prohibition. Show all posts
Showing posts with label prohibition. Show all posts

Tuesday, 14 November 2017

കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ

ലൗവ് ജിഹാദ് യഥാർത്ഥ കഥകൾ ,കഥകളോ ,ചിത്രങ്ങളോ ?
ചരിത്രം മാറ്റി കൊണ്ടി രിക്കുന്ന കാലത്ത് ,കഥ ആയാലെന്ത് ?
കഥ യില്ലായ്മാ ആയാലെന്ത് ?ചരിത്രം തന്നെ ഭാവനക്ക് 
കാലത്തിനനുസരിച്ചു ,കഥ കൾ രചിക്കും കാലത്തെ കഥയില്ലായ്‌മ 

Tuesday, 10 January 2017

വെടി വെക്കൽ

വെടി വെക്കൽ എന്ന ആചാരം എങ്ങനെ ഉണ്ടായി ?
എന്താണ് അടിസ്ഥാനം ?ആരാണ് തുടക്കം കുറിച്ചത് ?
എവിടെ എന്തിനൊക്കെ വെടി വെക്കാം ?
തോക്ക് കണ്ട് പിടിക്കും മുമ്പും ഈ ആചാരം നില നിന്നിരുന്നോ ?
അന്നും കള്ള തോക്കും കള്ള പണവും ഉണ്ടായിരുന്നോ ?
വീരന്മാരും വീരപ്പന്മാരും ചരമമടഞ്ഞാൽ ആരാണ്
 ആചാര വെടി പൊട്ടിച്ചിരുന്നതു ?ആദര സൂചകമായോ ?
ആമോദ സൂചകമായോ വെടി വെച്ചിരുന്നത് ?
ആചാര വെടി വെക്കുന്നോർക്ക് നിർവികാരത ഗുണമോ ?
സംതൃപ്‌തിയോ ?സന്തോഷമോ ?കാർമാനുഷ്ടാനത്തിന് ആനന്ദ ലബ്ദിയോ ?
വെടി വയ്പാട് എന്തിനൊക്കെ ഉണ്ടായിരുന്നു ?
വെടി ഒരു മത ആചാരമോ ?സാമൂഹ്യ സർക്കാർ ആചാരമോ ?
മത ആചാരങ്ങൾ സർക്കാർ ആചാരങ്ങൾ എന്ന വിവേചനം
മതേതര കോടതി നില പാടെന്ത് ?മത നിലപാടെന്ത്‌ ?
വെടി ആചാര യുക്തി എന്ത് ?യുക്തി വാദി ഫത്ത്‌വാ
വെടി വെപ്പിനെ കുറിച്ചെന്താ ?അധികാരി വെടി ?
അനധികൃത വെടി ,വടി ആയവർക്കെന്ത് വെടി
ആയാലെന്ത് വെടി ,ആചാര വെടി ആയാലും
അധികാര ,വെടി ആയാലും അവകാശ വെടി ആയാലും ?


അന്നും കാട്ടു കള്ളന്മാർ ഉണ്ടായിരുന്നോ ?
കള്ള വെടി ഉണ്ടായിരുന്നോ ?കള്ള വാറ്റു പിടിക്കാൻ
വരുന്നൊരെ തിരിച്ചു വെടി വെക്കുമായിരുന്നോ ?
കപട ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നോ ?
അപദ്ധങ്ങൾ വന്നാൽ അപരനെ പ്രതിയാക്കുമായിരുന്നോ ?
ആരൊക്കെ അപദ്ധ വെടി ക്കിരയായിരുന്നു ?
വെടി വെക്കാൻ ആർക്കൊക്കെ അനുവാദം ഉണ്ടായിരുന്നു ?
ആചാര വെടി ആയാലും അധികാര വെടി ആയാലും
അവകാശ വെടി ആയാലും കള്ള വെടി ആയാലും
ജീവിക്കുന്നവരുടെ മേൽ കൊള്ളാതിരിക്കട്ടെ തടി രക്ഷ പെടട്ടെ

Sunday, 21 August 2016

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?



to calicut
Sir,

The problem of attack by stray and street dogs is gaining,,unprecedented news
No day passes without the news of attack of dogs In Most cases, the culprits are stray dogs and victims are poor, students, old, weak, disabled ,and in common the people in the lower strata of society

Weaker sections need special care and protection Government and society have special responsibility towards them Local Bodies and other governmental agencies should act in a coordination to solve the problem

If there is any legal issues in the issue ,the same has to be overcome by moving courts or amending the concerned laws and rules
If the subject is central,one why can not all local bodies and state governments move resolutions to prompt the central government to amend the law ?


There is no ban on killing of dogs So why can not Livestock Development Board/ Meet products India ltd export the meet to countries li Korea ans states like Nagaland
Why cannot the dogs exported live?

Why the dogs cannot be dumped in forests which may help to reduce the stray dogs in street in one way and help to reduce the number of wild animals from forest coming to country sides and attacking rural farmers and their belongings

To keep the streets and environment clean is duty of all
Stray dogs will defecate and urinate and mate in public places The home departments, local self governments ,culture departments, health department all have responsibility to solve the issue stray dogs will terpass and attack in private parties and attack and rob people
Some times the stray dogs will die in public places as as well as private properties In both situations ,burial or disposing the dead body is the duty of local body as otherwise it may create health hazards


So may we beg authorities to solve the issue immediately





തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?

ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?

വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?

വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?

കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?

കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?

പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?

പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ

സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?


Thursday, 11 June 2015

നാം നമ്മുടെ പങ്കു വഹിച്ചോ ?


പ്രത്യാശ
നമ്മുടെ വീടും നാടും സുരക്ഷിതമാക്കുന്നതിൽ നമുക്കും പങ്കില്ലേ ?
നാം നമ്മുടെ പങ്ക് എത്രത്തോളം നിർവഹിക്കാറുണ്ട് ,ഒന്നാലോചിക്കൂ ഒരു നിമിഷം ? നാം പരസ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതെങ്ങനെ ? ചിലര് കൈ കൊടുക്കും ,ചിലര് കൈ വീശും ചിലര് ആലിംഗനം ചെയ്യും ചിലര് പുഞ്ചിരിയിലോതുക്കും ചിലര് ഉമ്മ വെക്കും ചിലര് അഭിവാദന വാക്കുകളും ക്ഷേമാന്വേഷണവും നടത്തും ക്ഷേമാശംസകൾ പറയും അത് ആളും തരവും സമയവും സന്ദർഭവും അനുസരിച്ചിരിക്കും എല്ലാം ഉചിത രീതിയിലായിരിക്കാൻ എല്ലാവരും ശ്രമിക്കാറുമുണ്ട്

ഈ പരസ്പര സ്നേഹ പ്രകടനം നമ്മുടെ സുരക്ഷയിൽ കാര്യമായ പങ്കു വഹിക്കുന്നു അവിടെ നടക്കുന്നത് ഒരു ബന്ധപ്പെടലാണു ഒരു ബന്ധം പുതുക്കലാണ് പരസ്പരം മനസ്സിലാക്കലാണ് ഈ ബന്ധപ്പെടലിന്റെ ,മനസ്സിലാക്കലിന്റെ കുറവാണ് ആത്മാർതതയില്ലായമയാണു നമ്മുടെ സുരക്ഷയ്ക്ക് ,സമാധാനത്തിനു ഏറ്റവും ഭീഷണി

പട്ടിണി കിടക്കുന്ന അയല്ക്കാരന്നോടു നിങ്ങൾക്കു സമാധാനം ,രക്ഷ ഉണ്ടാകട്ടെ ,നമസ്തേ ,നിങ്ങളെ ഞങ്ങൾ ആദരിക്കുന്നു ,ഓം ശാന്തി എന്ന് വെറും വാക്കോതി ഒരു സമ്പന്നനു രക്ഷപ്പെടാനൊക്കുമോ ?മൗഷ്യത്വമുണ്ടെങ്കിൽ ,സ്നെഹമുണ്ടെങ്കിൽ അവർ അപ്പോൾ തന്നെ ആ പട്ടിണി പ്രശ്നം പരിഹരിക്കുന്നു അപ്പോൾ ആ സമ്പന്നനൊടു ആ പാവപ്പെട്ടവന്നു നന്ദി തോന്നുന്നു ,സ്നേഹം തോന്നുന്നു സമ്പന്നനു പാവപ്പെട്ടവനെ സഹായിക്കാനയതിൽ സന്തോഷവും സംതൃപ്തിയും തോന്നുന്നു അല്പമെങ്കിലും നല്ല കാര്യം ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ഒരാശ്വാസം തോന്നുന്നു
പാവപ്പെട്ടവന്നു സമ്പന്നനോടുള്ള അസൂയ ഇല്ലാതാകുന്നു ഈർഷ്യ ഇല്ലാതാകുന്നു പട്ടിണിയും ദാരിദ്ര്യവും ഇങ്ങനെ ഒരോരുത്തരും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നാടു നന്നാകുന്നു നാടിന്റെ സുരക്ഷ വർദ്ധിക്കുന്നു പാവപ്പെട്ടവന്നും സമ്പന്നനും സന്തോഷം വർദ്ധിക്കുന്നു ദാരിദ്ര്യം സമ്പന്നനും സുരക്ഷ ഭീഷണി ആണു
ദാരിദ്ര്യം ശുചിത്വ കുറവിന്നു ഒരു കാരണമല്ലേ അടുത്ത വീട്ടില് മാലിന്യം കെട്ടി കിടന്നാൽ അയൽക്കാരൻ സമ്പന്നനും അതൊരു ആരോഗ്യ ഭീഷണിയല്ലെ ? പൊതു ജന ആരോഗ്യം സമ്പന്നനെയും ദരിദ്രനെയും പൊതുവായി ബാധിക്കും പ്രശ്നമല്ലേ ? ദാരിദ്യം ഒരു സുരക്ഷ പ്രശ്നം തന്നെയല്ലേ ?
നാം നമ്മുടെ സുരക്ഷ ഒരുക്കുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ എന്നാലോചിക്കൂ ?

അയൽക്കാരൻ ദരിദ്രൻ ആവുന്നത് ഒഴിവാക്കാൻ സമ്പന്ന കോളനികളിലെക്കു ,ഫ്ലേറ്റിലേക്കു താമസം മാറ്റാമെന്നു വെച്ചാൽ സുരക്ഷ ഉറപ്പാക്കാമോ? അപ്പോഴല്ലേ കൊലയും കൊള്ളി വെപ്പും ഉണ്ടാകുന്നതു ? സമ്പത്ത് കുമിഞ്ഞു കൂടുന്നതല്ലെ സുരക്ഷ ഭീഷണി ? പരസ്പര കരുതലിന്റെ അഭാവമല്ലേ സുരക്ഷ പ്രശ്നങ്ങൾക്കു മുഖ്യ കാരണങ്ങളിലൊന്ന് ?

അടുത്തു ആരെങ്കിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ പരസ്പര ബന്ധങ്ങൾ നന്നായാൽ അറിയാനും ഒഴിവാക്കാനും അത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില് കൊണ്ടു വരാനും ആവില്ലേ? അങ്ങനെ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിനെ സഹായിക്കാനാവില്ലേ?
സമ്പത്ത് കുമിഞ്ഞു കൂടുന്നത് സുരക്ഷ ഭീഷണി ആവുന്നില്ലേ ? സമ്പത്തിന്നനുസരിച്ചു ദാന ധർമങ്ങൾ കൃത്യമായി സത്യമായി നൽകിയാൽ ദാരിദ്ര്യവും ,തന്മൂലമുണ്ടാകും സുരക്ഷ ഭീഷണികളും ഒഴിവാക്കാമല്ലോ ?
നാം നമ്മുടെ പങ്കു പ്രവർത്തിക്കുന്നുണ്ടോ ? നമ്മുടെ നേതാക്കളെ കാര്യം ധരിപ്പിക്കാരുണ്ടോ? കാര്യങ്ങൾ മനസ്സിലാക്കും മാതൃക നെതാക്കളാണോ നമ്മുടെ ? അത്തരം നെതാക്കളാണൊ നമ്മുടെ ? അത്തരം നേതാക്കളെ ആണൊ നമ്മൾ പ്രതിനിധികളായി തിരഞ്ഞെടുക്കാർ ?
നാം നമ്മുടെ സുരക്ഷ ,സ്വരക്ഷ ഉറപ്പു വരുത്തുന്നതിൽ നമ്മുടെ പങ്കു വഹിക്കുന്നുണ്ടോ ?സാമൂഹ്യ സുരക്ഷ സ്വരക്ഷക്കനിവാര്യം
സ്വച്ച്ഃഅ ഭാരതം സ്വസ്ത ഭാരതം സുരക്ഷ ഭാരതം ഓം ശാന്തി സർവം സുഖിനോ ഭവന്തു സമസ്ത ലോക സൌഖ്യം സുരക്ഷയിൽ ,സ്വരക്ഷയിൽ നിന്നുദിക്കുന്നു വളരുന്നു പടരുന്നു
നാം നമ്മുടെ പങ്കു വഹിച്ചോ ?

12/6/2015

Friday, 22 May 2015

ആളൊരു കത്തിയാ വേഷം കത്തിയല്ലെങ്കിലും


ഭാഷ കത്തിയാണ് ,വാക്ക് വാക്കത്തിയേക്കാൾ
കത്തിയാണ് ,മൂർച്ചയുള്ള കത്തിയാണ് ,ചില
കത്തികൾ കുത്താൻ ഉപയോഗിക്കാറുണ്ടല്ലോ?
കത്തികൾ കാട് വെട്ടി തെളിക്കാനും കൊള്ളാമല്ലോ ?
കത്തികൾ ജീവൻ നശിപ്പിക്കാൻ കൊള്ളാമല്ലോ ?
കത്തികൾ ജീവൻ നില നില നിർ ത്താനും കൊള്ളാമല്ലോ ?
കത്തികൾ എന്ത് പിഴച്ചു ?കത്തികൾ ഉപകരണങ്ങളല്ലേ ?
കത്തികൾ ഉപകാരവും ഉപദ്രവങ്ങളും ഉള്ള തല്ലേ?
കത്തികൾ ഉപയോഗിക്കുന്നവരെ അനുസരിക്കുന്നല്ലെയുള്ളൂ
കത്തികൾ ഉപയോഗിക്കൂ ,നന്മക്കായ് തിയ്യത് നീക്കാനായ്
വാക്കുകൾ ഉപയോഗിക്കൂ നന്മക്കായ് തിയ്യതിന്നെതിരായ്
വാക്കുകൾ കുത്ത് വാക്കാകരുത് ,കൊത്തി വാക്കാകരുത്
വാക്കുകൾ നല്ലതാവട്ടെ ,നല്ലതിനാവട്ടെ നന്മ വളർത്താനാകട്ടേ
വാക്കുകൾ സാർഥതകമാകട്ടേ , സഫലമാകട്ടെ ,സത്യമാകട്ടേ

Monday, 16 February 2015

പ്രത്യാശ


പ്രത്യാശ

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin

കൈകാലുകൾ തളർന്നാലും മനസ് തളരാതെ തകരാതെ ഇരുന്നാലും മതിയെന്ന് ആശ്വസിച്ചു ജീവിക്കുന്ന അനേകരിവിടെയുണ്ടു   അവർക്ക് സമാശ്വാസം,  നല്കാൻ തണലായി സന്മനസുകളും ഉണ്ടെണ്ടെന്നതു പ്രത്യാശ പ്രതീക്ഷ തന്നെ

നമ്മളിൽ അധികം പേരും എത്ര അനുഗ്രഹീതരാണ്?  നമ്മുടെ ആരോഗ്യം ,നമ്മുടെ സമ്പത്ത് ,സൌന്ദര്യം ,സാഹചര്യം ,സൌഹൃതം ,സ്നേഹം ,സൌകര്യങ്ങൾ   എന്നിവ  എല്ലാം  നമുക്ക്  കിട്ടിയത് എങ്ങനെ? അതിൽ നമ്മുടെ പങ്ക് എന്താ  ?  പലതിനും നമ്മുടെ പങ്ക് ഇല്ലായിരിക്കാം, ,ഉണ്ടെങ്കിൽ തന്നെ വളരെ നിസ്സാരമല്ലേ ? അധികവും ,അനുഗ്രഹം അല്ലെ ?ഈ അനുഗ്രഹത്തെ നമ്മൾ ഏതു വിഭാഗത്തിൽ പെടുത്തും വിധിയോ ?ഭാഗ്യമോ ?പ്രകൃതിയുടെ വികൃതിയോ ? പരീക്ഷയോ ? പരീക്ഷണമോ ?

നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ നാമെങ്ങനെ വിനിയോഗിക്കുന്നെന്നു വിധി ദിനത്തിൽ വിലയിരുത്തപെടുമെന്നാണു വേദങ്ങൾ നമ്മെ ഉണർത്തുന്നത് നമ്മുടെ ഭാഗ്യങ്ങൾ ,അനുഗ്രഹങ്ങൾ നമ്മുടെ മാത്രം  ശ്രമ  ഫലമല്ലല്ലൊ അതിനാൽ   തന്നെ നമ്മുടെ  അനുഗ്രഹങ്ങൾ ,നമ്മളെ പോലെ അനുഗ്രഹം ലഭിക്കാതവരുമായി പങ്കിടേണ്ടേതല്ലെ ? നമ്മുടെ അനുഗ്രഹങ്ങൾ ,നാം വളർത്തിയൊ ? നന്നായി വിനിയൊഗിച്ചോ ?  നമ്മുടെ അനുഗ്രഹങ്ങൾക്ക് നാം വേണ്ടും വിധം നന്ദി പ്രകാശിപ്പിക്കുന്നുണ്ടോ ?നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നാം ബോധവാന്മാരാണോ ?  അനുഗ്രങ്ങളെ അനുഗ്രഹങ്ങളായി കാണാതെ അഹങ്കരിക്കുന്നതല്ലേ ,അനുഗ്രഹങ്ങളെ നിസ്സാരമായി അവഗണിക്കുന്നതല്ലെ  പല ജീവിത ദുരിതങ്ങൾക്കും മുഖ്യ കാരണം ?
നിർഭാഗ്യം,കഷ്ടം എന്നൊക്കെ വിലയിരുത്തുന്നതും എല്ലാം ഒരു വിധിയാണെന്നു പറയും ചിലർ  മറ്റു ചിലർ വിധിയെ പഴിച്ച്  ജീവിതം പാഴാക്കുന്നു ചിലർ എന്റെ വിധി എന്റേതല്ല അത് ദൈവം എനിക്ക് വിധിച്ചതാണു  ദൈവ വിധിയുടെ ഉദ്ദെശം എന്താണെന്നു ദൈവത്തിനെ ശരിക്ക റി യൂ ദൈവം നല്ലതേ വിധിക്കൂ ഇതൊരു പരീക്ഷണം ആണു ഈ പരീക്ഷയിൽ വിജയിക്കാൻ ഞാനെന്തും വിനയത്തൊടെ ,നന്ദിയോടെ ,സഹിക്കും എന്ന് ജീവിച്ചു കാണിക്കും ?
ഇത്തരം ജീവിതങ്ങൾ മറ്റുള്ളവർക്കു ഒരു പാടമായാണ്‌ ദൈവം പടച്ചതെന്നാണു എന്റെ പക്ഷം ഇവരുടെ ജീവിതം തന്നെ  സഹനം തന്നെ മറ്റുള്ളവർക്കു ഒരു പ്രചോദനം ആവണം
ഉള്ളവർ ഇല്ലാത്തവരെയും പരിഗണിക്കണം ഉള്ളതിനെ കുറിച്ചു അഭിമാനിക്കുക അഹങ്കരിക്കാതെ നന്ദിപൂർവ്വം സന്തുഷ്ടരായി ജീവിക്കുക  
ഇല്ലാത്തവർക്കും ഉണ്ടാകാം ശ്രദ്ധിക്കാത്ത നിരവധി അനുഗ്രഹങ്ങൾ ഉണ്ടാകാം  കണ്ണില്ലാത്ത്തവർക്കും കാലില്ലാത്തവർക്കും കയ്യില്ലാത്തവർക്കും കാതില്ലാത്തവർക്കും നല്ല മനസ്‌ നല്ല ഹൃദയം ഉണ്ടെന്നതു തന്നെ വലിയ അനുഗ്രഹമല്ലേ ?
ഉള്ളതു കൊണ്ടു ഓണം പോലെ ജീവിക്കാൻ കഴിയുക എന്നത് തന്നെ ഒരു അനുഗ്രഹമല്ലേ ? അത് തന്നെ ഒരു നേട്ടമല്ലേ ? നേട്ടവും കോട്ടവും ജീവിത ഭാഗമല്ലേ ? ദുഖവും സുഖവും കലർന്നതല്ലേ ജീവിതം ? കഷ്ട നഷ്ടങ്ങൾ ഇല്ലാതെ നേട്ടം ഉണ്ടാകുമോ ? കഷ്ടങ്ങളും നല്ലതിന്നെന്നു കരുതാം ജീവതം ജീവിക്കാം നന്നായി   നന്മ വളരട്ടെ തിന്മ തുലയട്ടെ



ഭൌധിക വാദികൾക്ക് കഴിവുകൾ കാര്യക്ഷമമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന പൌര ധർമമെന്ന നിലക്ക് ഉത്തരവാദിത്വം നിർവഹിക്കാം  കഴിവുകൾ ഉള്ളവരെ അത് പ്രോത്സാഹിപ്പിച്ചു സാമൂഹ്യ നന്മക്കായി മുതൽ കൂട്ടുക എന്നത് എല്ലാ പരിഷ്കൃത സമൂഹവും പൊതു കടമയായാണ് കണക്കാക്കുന്നത് അതെ പോലെ തന്നെ  മിക്കവർക്കും ചില കഴിവുകൾ കുറവാണെങ്കിലും മറ്റു ചില കഴിവുകളുണ്ടാകാം അത് കണ്ടെത്തി വളര്ത്തി സമൂഹ നന്മക്കായി വിനിയൊഗിക്കലും സാമൂഹ്യ കടമയാണ്  അതിൽനാലാണു ഭിന്ന ശെഷിയുള്ളവർ എന്ന് വികലാംഗരെ വിളിക്കുന്നത്  ഭിന്ന ശെഷിയുള്ളവരെ സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കരുത് അത് സാമൂഹ്യ കടമയാക്കി കണക്കാക്കണം സർക്കാർ അവരെ വളര്ത്താനും സംരക്ഷിക്കാനും ഉള്ള സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോഴുള്ള സൗകര്യബ്ഗൾ വളരെ കുറവാണ്