Saturday, 14 January 2017

ഡിസ്‌കൗണ്ട് നൽകിയുള്ള വിപണനം


മദ്യം ,ലോട്ടറി ,ചൂതാട്ടം എന്നിങ്ങനെ ഉള്ള സാമൂഹ്യ ദ്രോഹ വഴികളിൽ കൂടി വരുമാനം സമാർജിച്ചു ,സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വിഭവ സമാഹരണം നടത്തിയാൽ അത് ധാർമികമാണോ കായംകുളം കൊച്ചുണ്ണി യെ പോലെ തന്നെ പല സിദ്ധന്മാരും സമ്പത്ത് ഉണ്ടാക്കി ദാന ധർമങ്ങളും ,ധർമ സ്ഥാപനങ്ങളും ,ആദുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നതും
അതേ വിധം മത സ്ഥാപനങ്ങൾ ,അമ്പലം പള്ളി ,ഉത്സവങ്ങൾ ആഘോഷങ്ങൾ നടത്തുന്നതും നല്ല കച്ചവടമാണ് സമൂഹത്തിന്നും സന്തോഷം സംതൃപ്തി ,സംഘാടകർക്കും സ്വർഗം
ഡിസ്‌കൗണ്ട് നൽകിയുള്ള വിപണനം
അല്ലാതെ ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാകുമോ താഴക്കുമോ ,കൊഴുക്കുമോ എണ്ണം കൂടുമോ ?7/11/2016

Tuesday, 10 January 2017

I am not hiding says peace school md mm akbar

വെടി വെക്കൽ

വെടി വെക്കൽ എന്ന ആചാരം എങ്ങനെ ഉണ്ടായി ?
എന്താണ് അടിസ്ഥാനം ?ആരാണ് തുടക്കം കുറിച്ചത് ?
എവിടെ എന്തിനൊക്കെ വെടി വെക്കാം ?
തോക്ക് കണ്ട് പിടിക്കും മുമ്പും ഈ ആചാരം നില നിന്നിരുന്നോ ?
അന്നും കള്ള തോക്കും കള്ള പണവും ഉണ്ടായിരുന്നോ ?
വീരന്മാരും വീരപ്പന്മാരും ചരമമടഞ്ഞാൽ ആരാണ്
 ആചാര വെടി പൊട്ടിച്ചിരുന്നതു ?ആദര സൂചകമായോ ?
ആമോദ സൂചകമായോ വെടി വെച്ചിരുന്നത് ?
ആചാര വെടി വെക്കുന്നോർക്ക് നിർവികാരത ഗുണമോ ?
സംതൃപ്‌തിയോ ?സന്തോഷമോ ?കാർമാനുഷ്ടാനത്തിന് ആനന്ദ ലബ്ദിയോ ?
വെടി വയ്പാട് എന്തിനൊക്കെ ഉണ്ടായിരുന്നു ?
വെടി ഒരു മത ആചാരമോ ?സാമൂഹ്യ സർക്കാർ ആചാരമോ ?
മത ആചാരങ്ങൾ സർക്കാർ ആചാരങ്ങൾ എന്ന വിവേചനം
മതേതര കോടതി നില പാടെന്ത് ?മത നിലപാടെന്ത്‌ ?
വെടി ആചാര യുക്തി എന്ത് ?യുക്തി വാദി ഫത്ത്‌വാ
വെടി വെപ്പിനെ കുറിച്ചെന്താ ?അധികാരി വെടി ?
അനധികൃത വെടി ,വടി ആയവർക്കെന്ത് വെടി
ആയാലെന്ത് വെടി ,ആചാര വെടി ആയാലും
അധികാര ,വെടി ആയാലും അവകാശ വെടി ആയാലും ?


അന്നും കാട്ടു കള്ളന്മാർ ഉണ്ടായിരുന്നോ ?
കള്ള വെടി ഉണ്ടായിരുന്നോ ?കള്ള വാറ്റു പിടിക്കാൻ
വരുന്നൊരെ തിരിച്ചു വെടി വെക്കുമായിരുന്നോ ?
കപട ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നോ ?
അപദ്ധങ്ങൾ വന്നാൽ അപരനെ പ്രതിയാക്കുമായിരുന്നോ ?
ആരൊക്കെ അപദ്ധ വെടി ക്കിരയായിരുന്നു ?
വെടി വെക്കാൻ ആർക്കൊക്കെ അനുവാദം ഉണ്ടായിരുന്നു ?
ആചാര വെടി ആയാലും അധികാര വെടി ആയാലും
അവകാശ വെടി ആയാലും കള്ള വെടി ആയാലും
ജീവിക്കുന്നവരുടെ മേൽ കൊള്ളാതിരിക്കട്ടെ തടി രക്ഷ പെടട്ടെ