Tuesday, 27 January 2015

നമുക്കും ആവും വിധം നന്നാകാൻ നന്നാക്കാൻ ശ്രമിക്കെണ്ടതല്ലേ

നമുക്കും ആവും വിധം നന്നാകാൻ നന്നാക്കാൻ ശ്രമിക്കെണ്ടതല്ലേ ?9/1/2015

 

 

സ്ത്രീയും പുരുഷനും മനുഷ്യർ

ചീത്ത സമം ചെകുത്താൻ നല്ല സമം ദൈവം

നല്ലതും ചീത്തയും പ്രകൃതി പ്രതിഭാസം 

സുഖവും ദുഖവും സമ്മിശ്രമീ ജീവിതം

സുഖം സമം സ്വർഗം ദുഃഖം സമം നരകം

സ്വർഗം ഒരു സ്വപ്ന  സംകൽപ്പം

യാഥാർത്ഥ്യമാക്കാൻ യത്നിക്കൽ ജീവിതം

 

എതു മതമായാലും ജീവിക്കുന്ന സ്ഥലം ചുറ്റുപാടു സംസ്കാരം എന്നിവ ഒരു പരിധി വരെ സ്വാധീനിക്കും  മുസ്ലീംകൾ ഒരിക്കലും ഭീകരവാദി ആവില്ല മുസ്ലിം ഭീകരൻ എന്ന പദ പ്രയോഗം തന്നെ തെറ്റാണു മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണർത്ഥം ദൈവ നിയമങ്ങൾ അനുസരിക്കുന്ന സമാധാന പ്രേമി എന്നാണു  അല്ലാത്തവർ നിഷേധികൾ എന്നർത്ഥം വരുന്ന കാഫിർ കളാണ്  ഭീകരവാദം ദൈവ നിഷേധമാണ് അ തിനാൽ  ഭീകര വാദികൾ മുസ്ലിംകൾ ആവില്ല ഇനി ഏതെങ്കിലും ഒരു നാമ മാത്ര മുസ്ലിം അക്രമം പ്രവർത്തിച്ചാൽ അവൻ മുസ്ലിം അല്ല  മുസ്ലിം ഒരു പാരമ്പര്യ മതമല്ല മുസ്ലിം മാതാ പിതാക്കളുടെ മക്കൾ മതം അനുസരിക്കുന്നവർ അല്ലെങ്കിൽ അവർ  യഥാർത്ഥ മുസ്ലിം അല്ല  ആരും എപ്പോഴും മുസ്ലിം ആവുകയോ അല്ലാതെ ആവുകയോ  ചെയ്യാം മുസ്ലിംകൾ മുസ്ലിമായി ജീവിക്കാനും മുസ്ലിമായി മരിക്കാനും ദൈവ കൃപ ഉണ്ടാകണമെ എന്ന് പ്രാർതിക്കുന്നവരാണു

 

 മുസ്ലീംകൾ സ്ത്രീകളുടെ രക്ഷയും സംരക്ഷണവും പുരുഷ ചുമതലയായി കാണുന്നു സ്ത്രീ ധനം മുസ്ലിം പകരം മെഹർ എന്ന നിലയിൽ സ്ത്രീകൾക്ക് സ്വത്തവകാശം നല്കുകയാണ് ചെയ്യുന്നത് സ്ത്രീകൾക്ക് അമ്മമാര്ക്ക് ഭാര്യമാർക്കു മുസ്ലീംകൾ ആദരണീയ സ്ഥാനമാണ് നല്കിയിരിക്കുന്നത്7//1//2015

Saturday, 24 January 2015

((!)) खल्ली वल्ली خلي ولي கல்லி வல்லி: The Piles of Kanaaraa / കണാരന്റെ മൂലക്കുരു

((!)) खल्ली वल्ली خلي ولي கல்லி வல்லி: The Piles of Kanaaraa / കണാരന്റെ മൂലക്കുരു

കലി കാലം ലോകാവസാനം എന്നാണാവോ ? സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും കൂടുതൽ ലയിന്ഗിക സ്വാതന്ത്ര്യം നല്കുകയല്ലേ ഇപ്പോഴത്തെ ടെന്റ് എല്ലാ മത വിഭാഗങ്ങളും ധാർമിക നിലപാട് മാറ്റി കൊണ്ടിരിക്കയല്ലേ എല്ലാ ദൈവ നിശ്ചയം എന്ന് കരുതാം  ദൈവം കാക്കട്ടെ ആരാണു ശരിയായ മുസ്ലീങ്കളെന്നു അറിയുന്നവൻ ദൈവം മാത്രം ?

Thursday, 22 January 2015

പ്രതിമകളെ പ്രതികരിക്കുമോ



ഇന്ന് തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ ഇന്ദിര ഗാന്ധി പ്രതിമ തർത്തതിൽ പ്രധിഷേധിച്ചു   യു ഡി എഫ് വക ഹർത്താൽ
 മഹാന്മാരും മഹതികളും മരിച്ചാലും പൊതു ജനത്തിനു ഹർത്താൽ പിന്നെ പ്രതിമകളുടെ പേരിലും കയ്യാങ്കളിയും കേസും ഹർത്താലും
പ്രതിമകൾ പ്രതികരിക്കാൻ പ്രാപ്തരായാൽ ഇനി ആരുടെയും പ്രതിമ ആരും പൊതു സ്ഥലത്ത് സ്ഥാപിക്കരുതെ എന്ന് അപേക്ഷിക്കുമായിരുന്നു

അല്ലെങ്കിൽ തന്നെ പ്രതിമ സ്ഥാപനത്തിനു എതിരായുന്ന ശ്രീ ബുദ്ധന്റെയും ,ശ്രീ നാരായണ സ്വാമികളെയും യേശു ക്രിസ്തുവിന്റെയും വിഗ്രഹങ്ങൾ ആരാധ്യ വസ്തുക്കളല്ലെ നാം ചുറ്റും കാണുന്നത് ?

ആദരിക്കുന്നതിന്നു ,ഒർമിക്കുന്നതിന്നു ഒർമിപ്പിക്കുന്നതിന്നു പ്രതിമകളെക്കാൾ എത്രയോ നല്ല മാർഗങ്ങളുണ്ട് ? അവ ജനങ്ങൾക്ക്ഉപകാര പ്രദമകാം
ഓർമിക്ക പെടേണ്ടവർക്കും ഹിത കരമാകും
പ്രതിമകൾക്ക് പകരം മറ്റു ഉപകാര പ്രദമായ സ്മാരകങ്ങൾ മാത്രം മതി
ശവ കല്ലറ പൂജ മതി ശവ കല്ലറ കെട്ടി പൊക്കുന്നതു മതി എന്ന എന്ന ചിന്ത എന്നാണു മനുഷ്യൻ ചിന്തിക്കുക
ജീവിക്കുന്ന മഹതീ മഹാന്മാർ ഒന്ന് വ്യക്തമാക്കുമോ ? അവർ പ്രതിമകളൊ മറ്റു സ്മാരകങ്ങളൊ ഇഷ്ടപ്പെടുക ? മരണ പത്രത്തിലെങ്കിലും താങ്കളുടെ ഇഷ്ടാനിഷ്ട കൂട്ടത്തിൽ ഇക്കാര്യം കൂടി ചേർക്കാൻ പൊതു ജന താത്പര്യാർത്തം കേണപേക്ഷിക്കുന്നു
      22/1/20015                                                                                 


ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
ജീവിത കാലത്ത് മനുഷ്യർക്ക്നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?
ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
പോയ വാരത്തിൽ പത്രങ്ങളിൽ  വന്ന ചില വാർത്തകളാണ്   ലേഖനത്തിനു  കാരണം .നരേന്ദ്ര മോഡി  സർദാർ വല്ലഭായി പാട്ട്ടെലിന്റെ പ്രതിമ സ്ഥാപിക്കാൻ അമ്രദാനന്ധ്മ  യി നിന്ന്  ഇരുമ്പ്  സ്വീകരിക്കുന്നു. സോണിയാജി   മുന് മുഖ്യമന്ത്രി .ശങ്കറിന്റെ  പ്രതിമ അനാചാദനം ചെയ്യുന്നു
മാളയിൽ  ലീഡരുടെ പ്രതിമ സ്ഥാപിക്കുന്നു   നായർ സർവീസ് സൊസയിറ്റി നാടാകെ മന്നത്ത് പത്മനാഭ പ്രതിമ സ്ഥാപിക്കാൻ പോകുന്നു
മ്യാന്മാറിൽ ,അഫ്ഘാനിസ്ഥാനിൽ പ്രതിമകളെ ചൊല്ലി ലഹള
ചാലകുടിയിൽ പനമ്പിള്ളി ഗോവിന്ധ  മേനോന്റെ  പ്രതിമ  എവിടെ സ്ഥാപിക്കണമെന്ന്  തീരുമനമാകാതെ  പറമ്പിൽ  കിടന്നു  നശിക്കുന്നു, തിരുവനതപുരത്ത്  ജയിൽവാസി ഗാന്ധി പ്രതിമ ഉണ്ടാക്കുന്നു
ഷൊർണൂരിൽ വിവേകാനന്ധ  
പ്രതിമയുണ്ടാക്കാനായി  സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ  അനുവദിച്ചു
എന്തിനാണിങ്ങനെ  പ്രത്മകൾക്കു വേണ്ടി പാവപ്പെട്ടവന്റെ നികുതി  പണം ചിലവഴിക്കുന്നത്? പണം ഉപകാരപ്രദമായ വല്ല  കാര്യ കാര്യങ്ങല്ക്കും   വിനി യോഗിച്ചാൽ  അത് സ്മര്യ നേതാക്കളെ  ആദ.ആദരിക്കലാകും   പ്രതിമകൾ  യദാർത്ഥത്തിൽ അവരെ അവഹെളിക്കലും    അപഹസിക്കലുമല്ലെപവപെട്ടവന്നു  പ്രാഥമിക    സൌകര്യങ്ങളില്ലാത്ത  നാട്ടിൽ    പറവകൾക്ക്  വിസര്ജിക്കാൻ  സൗകര്യ ഒരുക്കുകയല്ലെ ?
പ്രതിമകൾ  ആരുടെയൊക്കെ  വേണംഎവിടെയൊക്കെ സ്ഥാപിക്കണം? ജീവിചിചിരുന്നവരുടെ പ്രതിമ  വേണമോസാങ്കല്പിക  കഥപാത്രങ്ങളുടെ വേണമോമുന്മുഖ്യമാന്ത്രിമാരുടെ മാത്രം മതിയോസംസ്ഥനത ,ജില്ല , താലുക്ക്  ,ബ്ലോക്ക്‌ ,മുന്സിപളിടി മുനിസിപ്പാലിടി  ,പഞ്ചായത്ത്   തലത്തിൽ  വേണമോ ?   ഇപ്പോഴത്തെ  ജനപ്രതിനിതികളിൽ  ആരെല്ലാം  പ്രതിമകൾ ആവാൻ  ആഗ്രഹിക്കുന്നുആരെല്ലാം പ്രതിമ     സ്ഥാപത്തിനെ   അനുകൂലിക്കുന്നു?
നിയമനിർമാണം വശ്യമാണോഅതിന്നൊരു   കൊർപ്പരേശൻ  ഉണ്ടാക്കണോ? തൊഴിലാളി യൂനിയൻ വേണ്ടേ?
പ്രതിമനിര്മാണം പരിസ്ഥിധി  പ്രശ്നമുണ്ടാക്കുമോ   ഒരന്വേഷന കമ്മീഷൻ   ആവശ്യമുണ്ടോ ?
ഇന്നത്തെ പത്രത്തിൽ  ഗുരുവായൂരിലെ പാർകീലെ ഗാന്ധി പ്രതിമയെ  സം രക്ഷിക്കണമെന്ന്    പലരും ആവശ്യപ്പെട്ടതായി കണ്ടു.
പ്രതിമകൾ സ്ഥാപിക്കുന്നവർ പ്രതിമക ളുടെ  സംരക്ഷണത്തിന്നും      സംവിധാനം     ഒരുക്കാൻ  സന്നധമാകണമെന്നു  സംവിധാനം ഉണ്ടാക്കണമെന്ന് .                                                                                                           
                               അപേക്ഷിക്കുന്നു.                                                                                            
ജീവിത കാലത്ത് മനുഷ്യർക്ക്നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?

Tuesday, 20 January 2015

2017ല്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടും | Webdunia Malayalam

2017ല്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടും | Webdunia Malayalam
ജയ്‌ ഭാരത്‌ ,ലോകോ സമസ്തോ സുഖിനോ ഭവന്തു ലോകത്തെ സന്മാർഗത്ത്തിലേക്ക് നയിക്കാൻ നമുക്കാവട്ടെ എല്ലാ അനാചാരങ്ങളിൽ നിന്നും അന്ത വിശ്വാസങ്ങളിൽ നിന്നും ലോകം മുക്തമാവട്ടെ എന്നാശിക്കുന്നു ,ആശംസിക്കുന്നു

Sunday, 18 January 2015

അഹങ്കാരം

അഹങ്കാരം അതാപത്താണെന്നതിലിtല്ല

അതിശയോക്തി അല്പമെങ്കിലും

വിനയം അധിമായാൽ അതിലില്ല അവിവേകം

അഹംകാര മൂർത്തി,പിശാച്,അൽപ ജ്ട്നാനി

ധിക്കരിക്കും സർവ ജ്റ്റ്നൻ തൻ വിധിവിലക്കുകളെ

അവന്നവൻ തൻ അടിസ്തഥാനം അറിയുന്നവന്നറിയും

അവന്റെ സ്ഥാനം അടിയന്റെതെന്നു

അടിയന്നും അടിമയുമാണെന്ന ബൊധമുണ്ടെങ്കിലേ

ഉടയൊനെ ഓർക്കൂ,ഉടമസ്തനോടുത്തരവാദിത്വമുണ്ടാകൂ

എന്നുടയവനേ ,എന്നും കാത്തിടണമേ എന്നുടമസ്താ

എപ്പോഴും എന്നെ നന്മയിലേക്ക് നയിചീടണേ

നാഥാ നിൻ കരുണക്കായ് കേഴുന്നെപ്പോഴും 18/1/2015

Friday, 9 January 2015

ഉത്സാഹം നിലനിർത്തി നല്ല നില യിലാവുക എന്ന ലക്‌ഷ്യം ഉണ്ടാക്കുക

സെക്രട്ടെരിയറ്റ് അസിസ്റ്റ്ന്റ്, മുനിസിപ്പൽ ,ബ്ലോക്ക് സെക്രട്ടറി  എൽ ഡി സി ,ടെലഫോണ്‍ ഒപരേറ്റർ എന്നിങ്ങനെ എത്ര ഒഴിവുകളാണു  31/12/2014 ഗസറ്റ് വിറ്റ്നാപന പ്രകാരം കേരള പി എസ സി പരസ്യപെടുത്തിയിരിക്കുന്നത് ഫെബ്രുവരി നാലാം തിയതി വരെ അപേക്ഷിക്കാം ബിരുദക്കാർക്കും പന്ത്രണ്ടാം ക്ലാസ് പാസായവര്ക്കും ഒന്ന് ശ്രമിച്ചു കൂടെ r

കൂടുതൽ വിവരത്തിനു കാണുക wwwkeralapsc gov ഇൻ

നാഷണൽ ഇൻഷുരൻസിലും 1000 ഒഴിവ് 

 

 

ഇതൊക്കെ നമ്മൾ പത്രത്തിൽ വായിച്ചതല്ലേ എന്തിനാണു ഇതൊക്കെ ഇവിടെ ആവർത്തിക്കുന്നത് ? നമ്മുടെ നാട്ടിലും കൂട്ടിലും കൂട്ടക്കാർക്കും ഇത് ശ്രദ്ദിക്കാത്തവർ ഉണ്ടാകില്ലേ കണ്ടാൽ തന്നെ ഇതൊന്നും നമുക്ക് കിട്ടില്ല എന്ന അലംഭാവത്തിൽ അപേക്ഷിക്കാത്ത്തവർ ഉണ്ടാകില്ലേ അല്പം ശ്രമിക്കാതെ നേട്ടം ഉണ്ടാകുമോ ? ഇന്ന് സർക്കാർ ഉദ്യോഗം ആകർഷണീയം തന്നെ കൂടാതെ നാടിനെ സേവിക്കാൻ നല്ല ഒരു വേദിയും  ഒന്നോ രണ്ടോ തവണ ശ്രമം കൊണ്ടു കിട്ടിയില്ല എങ്കിലും നിരന്തര ശ്രമം ഫലപ്രദമാകാതിരിക്കില്ല

 

സാമാന്യ ബുദ്ധിയും ഭാഷ ശേഷിയും അവകലന പാടവവും പൊതു വിറ്റ്നാനവും അല്പം ശ്രമവും ഭാഗ്യവും ഉണ്ടെങ്കിൽ സർക്കാർ സേവകൻ എന്ന സ്വപ്നം സഫലമാകാൻ അല്പം പരിശ്രമം ആയിക്കൂടെ

നിങ്ങൾക്കു പ്രായ പരിധി കഴിഞ്ഞെങ്കിലും നാട്ടിൽ കൂട്ടിൽ അർrഹാരയാവർ അലസതയാൽ ,അറിവില്ലായ്മയാൽ പരിശ്രമിക്കാത്തവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു കൂടെ

 

ഇതിനാൽ അർഹരായവർ കൂടുതൽ മത്സരിക്കും നാടിന്നു അർഹമായ നല്ല സേവകരെ കിട്ടും നമ്മുടെ സർക്കാർ നന്നാകുന്നത് നമുക്കും നേട്ടമല്ലേ?

   സർക്കാരും സർക്കാരിതര സംഘങ്ങളും പി എസ സി /ബാങ്ക് /മറ്റിതര മത്സര പരീക്ഷകൾക്ക് സൗജന്യമായും അല്ലാതെയും പരിശീലനം കൊടുക്കാർ  ഉണ്ട്  എന്തെങ്കിലും ചുരുങ്ങിയ വരുമാനം ഉള്ളവരും മെച്ച പെട്ട വരുമാനം കിട്ടാൻ പരിശീലനം തുടങ്ങണം അലസ മനസ് സാത്താൻ തന്റെ ആലയം ആക്കുമെന്നല്ലെ വെപ്പ് ചെറുപ്പത്തിലെ ഉത്സാഹം നിലനിർത്തി നല്ല നില യിലാവുക എന്ന ലക്‌ഷ്യം ഉണ്ടാക്കുക

 എല്ലാം സർക്കാരാവട്ടെ അവരുടെ സേവകാരവട്ടെ സംവിധാനം ആകട്ടെ എന്നങ്ങനെ വിട്ടു നിൽക്കാമോ നമ്മുടെ സർക്കാരല്ലേ നമ്മുടെ കാര്യമല്ലേ ? നമുക്കും ആവും വിധം നന്നാകാൻ നന്നാക്കാൻ ശ്രമിക്കെണ്ടതല്ലേ ?9/1/2015 

Sunday, 4 January 2015

പൊതു ടൊയിലറ്റുകൾ



പൊതു ടൊയിലറ്റുകൾ വൃത്തിയും , വെടിപ്പും ഉള്ളതായിരിക്കണം അത് പൊതുവെ എല്ലാവരുടെയും ആവശ്യമാണു ഉപയോഗ യൊഗ്യമായിരിക്കണം സുരക്ഷിതമായിരിക്കണം  ഇതിൽ ലിംഗ ജാതി വ്യത്യാസത്തിന്റെ ആവശ്യമില്ല
ഇവ നമ്മുടെ സംസ്കാരത്തെ  ,സൂചിപ്പിക്കുന്നവയാണു ആരോഗ്യത്തെ ബാധിക്കുന്നതാണ്  നമ്മുടെ നാട്ടിന്റെ പേരിനെ ,ടൂറിസ സാധ്യതയെ ബാധിക്കുന്നതാണ്  ഇക്കാര്യം ബന്ധപെട്ടവർ വളരെ ഗൌരവ ത്തോടെ കണക്കിലെടുത്ത് അടിയന്തിര നടപടികൾ എടുക്കേണ്ടതാണ്

പൊതു മൂത്രപുരകളിൽ വെള്ളം അല്ലെങ്കിൽ മറ്റു ശുചീകരണ സാമഗ്രികളും ലഭ്യമാക്കണം.   ശുചിത്വ മിഷ്യനും പൊതു മരാമത്ത് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ദിക്കെണ്ടതാണു  ഇവ ശുചിയായി സൂക്ഷിക്കുന്നതിനു ബോധവല്ക്കരണവും ആവശ്യമാണു  പബ്ലിക് റിലേഷൻ വകുപ്പ് ,   വിദ്യാഭ്യാസ വകുപ്പ്  ആരോഗ്യ വകുപ്പ് എന്നിവകൾ ബോധവല്ക്കരണം ഒരു പരിപാടിയായി തുടർച്ചയായി നടപ്പിലാക്കണം

മൂത്രം ഒഴിച്ചാലും വൃത്തിയാക്കൽ ആവശ്യമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം   അത് ആരോഗ്യകര ശീലമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം   അതിൽ ജാതി ലിംഗ ഭേദം ആവശ്യമില്ല
പൊതു ടൊയിലറ്റുകൾ,  നാറി, ഇവ ഒഴിവാക്കുന്നതിന്റെ മുഖ്യ കാരണം അവയിൽ വെള്ളം ഉണ്ടാകില്ല വ്രിത്തിയുണ്ടാകില്ല എന്നതാണു

യാത്ര അധികരിച്ച ഇക്കാലത്ത്,  വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത്   വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത്   പൊതു സ്ഥലത്ത് കൂടുതൽ സൗചാലയങ്ങൾ ഉണ്ടാകേണ്ടതാണ് അവ ശുചിയാക്കി വെക്കാൻ സംവിധാനങ്ങളും ഉണ്ടാകണം അതിന്ന്  സാമൂഹ്യ അവബോധം വളരണം

പൊതു വഴിയിൽ തുപ്പരുതെന്നും വിസർജിക്കരുതെന്നും ഫല വൃക്ഷങ്ങൾക്ക് അടിയിൽ വിസർജിക്കരുതെന്നു അര നൂറ്റാണ്ടു മുന്നേ പഠിപ്പിച്ചതും ,വഴിയിലെ മുള്ളും തടസ്സങ്ങളും മാറ്റുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും ,പുണ്യമാണെന്നും പഠിപ്പിച്ചത് സാധ മദ്രസയിലാണ് അന്ന് പൊതു സ്കൂളിൽ ഇത്തരം സ്വഭാവ രൂപികരണ ശ്രമമൊന്നും ഉണ്ടായിരുന്ന ഓർമയില്ല


ശുചിത്വ അവബോധം ഉണ്ടാക്കാൻ സിലബസിൽ സ്ഥാനം ഉണ്ടാകണം സാമൂഹ്യ സേവനത്തിൽ പൊതു ശുചിത്വ സ്ഥലങ്ങൾ വൃത്തിയാക്കലും ഉൾപ്പെടുത്തണം ശുചിയാക്കൽ പുണ്യമാണു മാന്യമായ തൊഴിലാണെന്ന ബോധം വളർത്തി എടുക്കണം   അഡൾട് എഡുക്കേഷൻ സിലബസിലും ശുചിത്വ മഹത്വം പാഠ ഭാഗമാകണം 4/1/2015

Friday, 2 January 2015

ജന്മ ദിനം മൌലിദ് ആഘോഷം


ജന്മ ദിനം മൌലിദ് ആഘോഷം 
ജന്മ ദിനം മൌലിദ് ആഘോഷം
മഹത്തുക്കളുടെ ജന്മ ദിന ,ചരമ ദിന ആഘോഷങ്ങൾ ,ആചാരങ്ങൾ മഹതീ മഹാന്മാരുടെ ആദർശങ്ങൾ മാതൃകകൾ വാപിക്കാനുതകണം അവരുടെ ആദർശ ,പ്രവർത്തനങ്ങൾ അനുസരിക്കും വിധമാകണം മാനിക്കുന്നതും അനുകരിക്കുന്നതും ആത്മാർത്തത   ഉള്ളതുമാകണം   
മഹത്തുക്കളെ ആദരിക്കൽ മാനവ സംസ്കാരം വളരാൻ ആവശ്യമാണു



 ആദരിക്കൽ അതിര് കടന്നു ആരാധനയുടെ ,അനുഷ്ടാനത്തിന്റെ ,ആചാരത്തിന്റെ രൂപം പ്രാപിക്കുമ്പോൾ അത് മഹാന്മാരെ ആദരിക്കുന്നതിൽ നിന്നും അവഹേളിക്കും തലത്തിലേക്കു മാറുന്നതായി കാണാവുന്നതാണ് ഉദാഹരണമായി  വിഗ്രഹ ആരാധനയെ നിരോധിച്ച ശ്രീ ബുദ്ധന്റെയും ,ജീസസിന്റെയും ,മുഹമദ് നബിയുടെയും ,ശ്രീ നാരായണ ഗുരുവിന്റെയും ,മഹാത്മാ ഗാന്ധിയുടെയും അപധാനങ്ങൾ ആടിപാടി വിഗ്രഹവൽക്കരിച്ചു അവരെ ,അവരുടെ ആദർശത്തെ ,നിഗ്രഹിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ലേ

ചില മഹാന്മാരെ പുകഴ്ത്തി പാട്ടുകളും ,കവിതകളും കഥകളും ഉണ്ടാക്കി അവർ ചരിത്രം രചിച്ച ചരിത്ര പുരുഷന്മാർ എന്ന നിലയിൽ നിന്ന് മാറ്റി ആൾദൈവങ്ങളാക്കി  ചരിത്രത്തിൽ നിന്നും നാമാവശേഷിപ്പിക്കും വിധമല്ലേ കാര്യങ്ങൾ ചടങ്ങുകൾ നീങ്ങുന്നത്

ക്രിസ്തു മനുഷ്യനോ ദൈവമോ എന്ന് ക്രൈസ്തവ മതാനുയായികൾക്കിടയിൽ തന്നെ തിട്ടം പോര എന്നാലും ക്രിസ്തുവിന്റെ ജന്മ ദിനം ആഘോഷിക്കപെടുന്നു  എന്നാണു ജനിച്ചതെന്നതും ക്രൈസ്തവർക്കിടയിൽ തന്നെ തർക്ക വിഷയമാണ് രൂപത്തിലും ഭാവത്തിലും വ്യത്യസ്ത ചിത്രങ്ങളും രൂപങ്ങളും പ്രതിമകളും വിഗ്രഹങ്ങളും ആരാധന രൂപങ്ങളും കാണാം ഇത് മൂലം ജീസസ് എന്ന മഹാൻ ചരിത്രമോ പുരാണമോ എന്ന സംശയിക്കുന്നവരെയും കാണാം

മുഹമ്മദ്നബിയുടെ കാര്യത്തിൽ അദ്ദേഹം മനുഷ്യനാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നാൽ ജന്മ ദിനം എന്നാണെന്നതിൽ തർക്കമുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ജന്മ ദിനമായി റബീഹുൽ പത്രണ്ടു ആഘോഷിക്കപ്പെടുന്നു ചിലരാൽ ചിലയിടങ്ങളിൽ മിലാദ് നബി എന്ന പേരില്  മൌലിദ് എന്ന അപദാന കവിത മുഹമദ് നബി മനുഷ്യനോ ,ദൈവമോ എന്ന സംശയം ഉദിപ്പിക്കും വിധമാണ് എന്നാൽ അദ്ദേഹത്തിന്റെ കർശന നിലപാടു മൂലം ചിത്രങ്ങളും പ്രതിമകളും നിലവിലില്ല അദ്ദേഹത്തിന്റെ  ജന്മ സ്ഥലത്ത് ജന്മ ദിന ഒഴിവുമില്ല ,ശവ കല്ലറ ആരാധനയുമില്ല ,ആഘോഷവുമില്ല  റബീഹുൽ അവ്വൽ പന്ത്രണ്ടു നബിയുടെ
ചരമ ദിനമാണെന്നും പറയപ്പെടുന്നു
നബി ദിനം ജന്മ ദിനമായി ആഘോഷിക്കുകയാണ്  ചരമ ദിനമായ അന്ന്  അനുസ്മരണ ദിനമെന്ന ആചാരമെന്ന നിലക്കല്ലാതെ
എന്നാലും മൌലിദ് എന്ന ജന്മ ദിന കീർത്തനം ചില മുസ്ലിലീംകളെന്ന പേരില് അറിയ പെടുന്നവരുടെയിടയിൽ  ചരമ ദിനത്തിലും ,ചരമ വാർഷിക ദിനത്തിലും ആലാപിക്കുന്ന ആലാപിപ്പിക്കുന്ന ആചാരം നിലവിലുണ്ട്


ദൈവാസ്ഥിക്യത്തിന്നു പ്രാമുഖ്യം കൊടുക്കാത്ത ബുദ്ധനെ വിഗ്രഹമാക്കും വിധമാണ് ബുദ്ധമതാനുയായികൾ അദ്ദേഹവും കർമത്തിന്നാണു മുന്ഗണന നല്കിയതെങ്കിലും  അദ്ദേഹത്തിന്റെയും ജന്മ ദിനം കർമ ദിനമല്ല ഒഴിവ് ദിനമാണ്  സാധാരണ ജനങ്ങള്ക്കല്ല സർക്കാരിന്നും സർക്കാർ സ്ഥാപനങ്ങള്ക്കും  
ശ്രീ നാരായണ ഗുരു മനുഷ്യനാണെന്നതിൽ സംശയമില്ല കണ്ണാടി പ്രതിഷ്ഠ നടത്തിയ അദ്ദേഹത്തിന്റെ നിഴൽ ഇന്ന് ശ്രീ നാരായണ ഗുരു ദേവനെന്ന വിഗ്രഹമായി പരിണാമം വന്നിരിക്കുന്നു അദ്ദേഹhത്തിന്റെ പ്രതിമകൾ സ്ഥാപിക്കാനാണ് താത്പര്യം  സർക്കാർ വക പ്രതിമ ഡൽഹിയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു  മദ്യം വിഷമാണ് മദ്യം ഉണ്ടാക്കരുത് ,വില്ക്കരുത് എന്ന് പഠിപ്പിച്ച ,മതമല്ല  മനുഷ്യനാണ് പ്രധാനമെന്ന അധ്യാപനത്തിനെ മാനിക്കും , ആദർശം വ്യാപിപ്പിക്കും എന്നല്ല പ്രതിമ സ്ഥാപിക്കും എന്നതിലും പൂമാല ഇട്ടു പൂജിക്കും എന്നതിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്നത് കഷ്ടം  അദ്ദേഹത്തിന്റെ ജന്മ ദിനവും  ചരമ ദിനവും കർമ രഹിത ദിനമാണ് ഒഴിവ് ദിനമാണ് ചിലർക്ക്
മഹാത്മാ ഗാന്ധിയുടെയും ജന്മ ദിനവും ചരമദിനവും ആചരിച്ചും ഒഴിവാഘൊഷിച്ചും അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചു പ്രതിമ പ്രതിഷ്ഠ നടത്തിയും അദ്ദേഹത്തെ ചരിത്ര പുരുഷനെന്ന നിലയിൽ നിന്ന് മാറ്റി അദ്ദേഹത്തിന്റെ ആദർശങ്ങളെ അവഗണിക്കുന്ന വിധത്തിലല്ലേ കാര്യങ്ങൾ
അവസാന നിമിഷം വരെ കർമ നിരതനായ അദ്ദേഹത്തിന്റെ മാതൃക അവഗണിച്ചു എത്രയോ മഹാന്മാരുടെ ജന്മ ചരമ ദിനങ്ങളാണ് കർമ രഹിത ഒഴിവ് ദിനമാക്കി കൊണ്ടിരിക്കുന്നത് ഐൻസ്ടിൻ സംശയിച്ച പോലെ ഗാന്ധിജി എന്ന മനുഷ്യൻ ചരിത്ര പുരുഷനോ ആൾദൈവമൊ പുരാണ മോ എന്ന് വരും തലമുറകൾ സംശയിക്കും വിധമല്ലേ വിഗ്രഹവല്ക്കരണം നടക്കുന്നത്
ചരിത്രം ശ്രീ ക്രിഷ്ണനന്റെയും ,ശ്രീ രാമന്റെയും മനുഷ്യ ജന്മത്തെ കുറിച്ചു വ്യക്തമായ വിവരം നല്കുന്നില്ല എങ്കിലും അവരുടെയും ചിത്രങ്ങളും പ്രതിമകളും വിഗ്രഹങ്ങളും നിലവിലുണ്ട് അവരുടെയും ഓർമ്മക്കായി ഒഴിവ് ദിനങ്ങളും ആഘോഷങ്ങളും ആചാരങ്ങളും തുടരുന്നു

ആചാരങ്ങളും അനുസ്മരണകളും അവർ ഉന്നയിച്ച നടപ്പിലാക്കിയ ആദർശങ്ങൽ സൽകർമങ്ങൾ അനുകരിക്കാൻ പ്രാവർത്തികമാക്കാൻ സഹായകമാകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു പ്രാർഥിക്കുന്നു പ്രവർത്തിക്കുവാൻ വേണ്ടി കേണപേക്ഷിക്കുന്നു ഒഴിവ് ദിനത്തിലും  3/1/2015