Saturday, 25 August 2018

രാഷ്ട്രീയ തന്ത്രജ്ഞന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ബിജെപി വിരുദ്ധ പ്രച...

ജീവനു വേണ്ടി പിടയുന്നോരെ,


ജീവനു വേണ്ടി പിടയുന്നോരെ, ,ദീന സ്വരം കേട്ട്,
ജീവനെ ത്യജിക്കാനുള്ള മനസ്സുമായുള്ള, മനുഷ്യ
സ്നേഹമാണ്, ,സാഹസികത യാണ്,,സൗഹൃദമാണീ 
സമൂഹത്തിനു ഊർജം നൽകുന്നത് .,ആർജ്ജവത്തെ
ആറ പ്പോ ,ആറപ്പോ ,എന്നൊന്നാ,യി ആർത്തുല്ലസിക്കും
ഓണത്തിൻ ,ഒരുമായാണ്, മലയാളി മനസ്സും, സൗഹൃദവമാ
ണീ പ്രളയ കെടുതിയിൽ ,മലയാളി കാഴ്ച്ച വെച്ചത്26/8/2018

ലോകേ സുഖാനന്തരം ദുഃഖമായി വരും ..മകുലമില്ല
 ദുഖാനന്തരം സുഖം നൂനം ദിന രാത്രി പോലെ ഗതാഗതം
രാമ കഥ മാധുരി ,സന്ദർഭം ,സീതാരാമ ദമ്പതികളെ കട്ടിൽ
 ഇലയിൽ കിടക്കുന്നത് കണ്ട് വിഷണ്ണനും വിഷാദ വിവശനായ
 ഗുഹനെ സമാധാനിപ്പിക്കുന്ന ലക്ഷ്മണ സൂക്തം

Saturday, 4 August 2018

കണ്ണടച്ചവർ



കണ്ണടച്ചവർ

കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ
കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും
മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല
കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല

കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി
കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും
കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ
കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും

കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ
കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത്
കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും
കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ

കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും
കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും
കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും
കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

ഓണം നല്ല ഓണം നല്ല വണ്ണം , നല്ലോണം ആഘോഷിക്കാം



ഓണം നല്ല ഓണം നല്ല വണ്ണം , നല്ലോണം

ആഘോഷിക്കാം ,ആസ്വദിക്കാം ആശംസിക്കാം

ആമോദത്തോടെ ,മതഭേതമില്ലാതെ , മാനുഷിക

ആഹ്ലാദത്തോടേ ,മതി മറക്കാതെ ,മനം നിറയെ

മനുഷ്യത്വം മറക്കും മതി മായ്ക്കും മനനില

മാറ്റി മറി ക്കും , മദ്യ മയക്കു മരുന്നുകൾക്കിനി

മാനവനിൽ ഇടമില്ല അണുവിട എന്ന മുദ്ര വാക്യത്താൽ

മാതാ പിതാ ഗുരു ദേവ ആദരത്താൽ ആണയിടാം

അസമത്വം അവസാനിപ്പിക്കാനായി അ നവരതം

അടരാടാം മാനവരോന്നെന്ന ഓണമെന്ന

ആഘോഷം ,സന്തോഷം സർവ സ്ഥായിയായി സഫലമാകാൻ 25/8/2015

Facebook#! photo php fbid 203630993002076

Facebook#! photo php fbid 203630993002076

Facebook#! photo php fbid 203630993002076