Saturday, 21 July 2018

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ


ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ മനസ്സിന് അസ്വസ്ഥത വന്നാൽ അത് ശരീരത്തെ ബാധിക്കും ..അതെ പോലെ തന്നെ ശാരീരിക അസുഖങ്ങൾ മനസ്സിനെ ബാധിക്കുന്നതാണ് .ചില രോഗാവ സ്ഥ യിൽ മാനസിക പിരിമുറുക്കം  പാരമ്യത്തിലെത്തും അത്  വിഷാദം ഡിപ്രെഷൻ എന്നിവക്ക് കാരണമാകും
ചിലരിൽ അത് മറ്റു ചില രോഗ ലക്ഷണങ്ങൾക്കും ഇടയാകാം

നമ്മുടെ സമൂഹത്തിൽ ശാരീരിക രോഗത്തിന് ചികിത്സ നൽകുന്നത് ഒരു പോരായ്മയുമില്ല
നമ്മൾക്ക് ശാരീരിക അസുഖം ,അസ്വസ്ഥ ഉണ്ടെന്ന് പറയുന്നതിന് ഒരു ലജ്ജ യും മടിയും ആർക്കുമില്ല
എന്നാൽ മാനസിക അസ്വാസ്ഥ്യം ,അസുഖം ഉണ്ടെന്ന് പറയാൻ നാണമാണ് ..പകരുന്ന അസുഖം ഉണ്ടെന്നു
പറയുന്നതിനേക്കാൾ ലജ്ജാകരം ആയാണ് അധികം പേരും കാണുന്നത് .

ആയതിനാൽ മാനസിക അസുഖങ്ങൾക്ക് ചികിത്സ തേടുന്നതിൽ പലരും വിമുഖത കാണിക്കുന്നു ..മിക്ക മാനസിക അസുഖങ്ങളും ചില്ലറ കൗൺസലിന് ലിങ് ,ചിലപ്പോൾ ചെറിയ ഡോസ് മരുന്ന് കൊണ്ട് മാറാം
എന്നാൽ ചികിത്സാ തേടുന്നതിൽ ഉള്ള വൈമനസ്യം ,നമ്മുടെ നാട്ടിൽ വിഷാദ രോഗം ,ഡിപ്രഷൻ ,ന്യുറോസിസ് വസ്വാസ്‌ ,ഹിസ്റ്റീരിയ സി ഡി ,എന്നിങ്ങനെ യുള്ള ലഘു മാനസിക അസുഖങ്ങൾ കൂടുതലാകാൻ കാരണമാകുന്നു .,കൂടാതെ അശാസ്ത്രീയ ചികിത്സകളായ മന്ത്രം ജപം മാല ചരട് കെട്ടൽ ,പ്രാർത്ഥന ചികിത്സ എന്നിവ ശരിയായ ചികിത്സാ കിട്ടാതെ ,ഇത്തരം രോഗികളുടെ എണ്ണം കൂടാൻ കാരണം ആകുന്നു ..

ഇങ്ങനെയുള്ള രോഗികൾ ഉള്ള വീടുകളിലെ വൃദ്ധരെയും ശിശുക്കളെയും രോഗികളുടെ പെരുമാറ്റം പ്രതികൂലമായി ബാധിക്കാം .അങ്ങനെ കുടുംബാരോഗ്യവും സാമൂഹ്യ ആരോഗ്യവും തകരാകുന്നു .
ആയാതിനാൽ സാമൂഹ്യ പ്രവർത്തത്തകരും സർക്കാരും ഇക്കാര്യം കൂടി യാലോചന നടത്തി ഉചിത പരിഹാര നടപടികൾ സ്വീകരിക്കേണ്ടതാണ്



നല്ല ശാരീരിക ആരോഗ്യം മാനസിക സ്വാസ്ത്യനു അത്യാ വശ്യമാണ് .ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നത് അവിതർ ക്കി സത്യമാണ് ..പൊതുവെ വികലാംഗരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരുടെ തുമായി താരതമ്യം ചെയ്യുമ്പോൾ ചില അപാകതകൾ കാണാം .ഇതവരുടെ സാമൂഹ്യ ഇടപെടലുകളുടെ കുറവ് കൊണ്ടും സമൂഹത്തിത്തിന്റെ  പ്രത്യേക രീതിയിലുള്ള അവരെ പാർശ്വവൽക്കരിക്കുന്നതിനാലുമാകാം .ചിലർ അവരെ സഹതാപം കൊണ്ട് വീർപ്പ് മുട്ടിക്കും ,മറ്റുള്ള ചിലർ അവരുടെ വ്യകതിത്വം അംഗീകരിക്കില്ല .അവരെ പരിഹസിക്കും കോച്ചാക്കും .
 ചിലർ അവരെ അവഗണിക്കും ഇത് അവരുടെ മാനസിക  സമ്മർദ്ദം കൂട്ടാനിടയാക്കും ഇഷ്ടക്കാരിൽ നിന്നുള്ള അവഗണ അവരെ കൂടുതൽ അസ്വസ്ഥമാക്കും     ഇത്തവരിൽ ഒരു അപകർഷ ബോധം ഉണ്ടാക്കുന്നു .അതവരിൽ ,,ചില പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാകുന്നു .സാമൂഹ്യ മായ ഒത്തു കൂടലുകളിൽ നിന്ന് പിൻ വലിയാനും തന്മൂലം ഊർജസ്വലതന്മൂലം പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും . കുറയാനും കാരണമാകുന്നു ..ഇതവരുടെ വാക്കിലും പെരുമാറ്റത്തിലും പ്രതിഫലിക്കും  അതേപോലെ തന്നെ എന്തെങ്കിലും കാര്യമായ അസുഖം ഉണ്ടെന്നു ഡോക്റ്റർമാർ പറഞ്ഞാൽ ചിലർ മാനസികമായി തകരും ..നിരാശ അവരുടെ പെരുമാറ്റത്തിൽ ,വാക്കിലും സ്വഭാവത്തിലും കാണും ചിലർ എല്ലാറ്റിനോടും വിരക്തി കാണിക്കും വിഷാദ സ്വഭാവം പ്രകടിപ്പിക്കും .പെട്ടെന്ന് ആവശ്യത്തിനും അനാവശ്യത്തിനും ,കലഹിക്കും കോപിക്കും ..പരിശീ ലനം സിദ്ധിച്ച രോഗി പരിപാലകരും വൈദ്യന്മാരും ഇത് മനസ്സിലാക്കി അവരോട് ഇടപെടുള്ളൂ .എന്നാൽ കുടുംബാംഗങ്ങളും കൂട്ടുകാരും ഇത്തരം കാര്യങ്ങളിൽ ബോധവാന്മാരല്ല എന്നതിനാൽ ഇത് വഴക്കിനും വക്കാണത്തിനും കാരണമാകുന്നു ...,..

പരസ്പരം പഴി ചാരുന്നതിന്  മുമ്പ് ഓരോരുത്തരുടെയും അവസ്ഥ ,സന്ദർഭം എന്നിവ പരിഗണിച്ചു നയത്തോടെ സ്നേഹ പൂർവം  ഇടപെടുന്നത് നല്ല ബന്ധങ്ങൾ ,നില  നിർത്താനുതകും 21/7/2018