ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ
ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ