മാറ്റങ്ങൾ, പുരോഗതി,
കാണാതിരിക്കരുത്
താങ്കളുടെ ചാവക്കാട്ടെക്കുള്ള ആദ്യ യാത്രയുടെ അനുസ്മരണ വായിച്ചപ്പോൾ എന്താ എന്റെ അനുഭവവും ഒന്ന് അയവിരക്കിയാലെന്ന ആലോചന വന്നതും ഈ വരികൾ ഉണ്ടായതും ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന 1968 ലാണു ആദ്യമായി കുന്നകുളം അപ്പുറം തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തത് എന്റെ പരിമിതികൾ കാരണം എന്നെ സ്കൂളിൽ നിന്നുള്ള എക്സ്കർഷനോന്നും വീട്ടില് നിന്ന് വിടുമായിരുന്നില്ല
കടൽ കാണണമെന്ന എന്റെ ആഗ്രഹം മനസ്സിലാക്കി എന്റെ സഹോദരൻ അബ്ദുൽ ലത്തീഫും ,എളാപ്പയുടെ മകൻ അബു ഹുരൈരയും കൂടി പഴഞ്ഞിയിൽ നിന്ന് ബസിൽ കുന്നകുളത്ത് ചെന്ന് ചാവക്കാട്ടെക്കുള്ള ബസ് മാറി കയറി ചാവക്കാട് കോടതിയുടെ മുന്നില് ബസിറങ്ങി അന്ന് ഇന്നത്തെ പോലെ ഓട്ടോ സൗകര്യം ചാവക്കാടും കുന്നംകുളത്തും ലഭ്യമായിരുന്നില്ല പിന്നെ ടാക്സി കാറുകളും വളരെ അപൂർവ്വം കാശും വളരെ തുച്ചം
അതിനാൽ നട്ടുച്ച സമയമായിട്ടും കടുത്ത വെയിലുണ്ടായിട്ടും ബ്ലാങ്ങാട് കടപ്പുറം വരെ നടന്നു കടൽ ആദ്യമായി കണ്ടതും അന്ന് കാറ്റു കൊണ്ട് കടൽ തീരത്ത് നടന്നതും കക്കയും ശങ്കും പറക്കി കൊണ്ടു പോയി കൂട്ടുകാർക്ക് കൊടുത്തതും അന്നത്തെ ആ സൌഹൃതങ്ങളും ,അന്നത്തെ ഇല്ലായ്മകളിലെ ,ദരിദ്ര്യത്തിന്നിടയിലെ കൂട്ടായ്മകളും ലാളിത്യവും നിഷ്കളങ്ക സ്നേഹവും ഇന്നോർക്കുമ്പോൾ ഇന്നത്തെ ഭൌതിക പുരോഗതിയുടെ ,സൌകര്യങ്ങളെ കുറിച്ചു നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകേണ്ടതാണ് നല്ല ഓർമകളെ ഒർമിച്ചങ്ങനെ ജീവിക്കുന്നു
അന്ന് കുന്നംകുളത്തോ ,ചാവ്ക്കടൊ ഇന്നത്തെ പോലെ അധികം ബസോ ,കാറോ ഉണ്ടായിരുന്നില്ല ഓട്ടോ ഉണ്ടായിരുന്നതായി തോന്നുന്നില്ല മിക്ക കെട്ടിടങ്ങളും ഓടിട്ടതൊ ,ഓല മേഞ്ഞതോ ആയിരുന്നു അപൂർവം ചില കെട്ടിടങ്ങൾ മാത്രമായിരുന്നു കൊങ്ക്രീറ്റ് ടെരസുകൽ ചുറ്റുമതിലുകൽ ഉള്ള വീടുകൾ കണ്ട ഓർമയില്ല ഒരൊറ്റ പർദ്ദ ധാരിയെ പോലും കണ്ടതായി ഓർക്കുന്നില്ല പാന്റ്സ് ധരിച്ചവരും ഉള്ളതായി ഓർക്കുന്നില്ല ചില വീടുകള്ക്ക് ചുറ്റും ഓല കൊണ്ടും മുള കൊണ്ടും വേലി ഉള്ളതായി ഓർക്കുന്നു ടാറിട്ട റോഡുകളും വളരെ അപൂർവം പഴഞ്ഞിയിൽ നിന്ന് അക്കികാവിലെക്കും ,കുന്നകുളം പാരെംബാടത്തെക്കുമുള്ള റോഡുകളും ടാരിട്ടതായിരുന്നില്ല കുന്നംകുളത്തും ചാവക്കാട്ടും ബസ് സ്റ്റാണ്ട് ഉണ്ടായിരുന്നില്ല ഓരോ വലിയ ബസ് സ്റൊപ്പുകൾ മാത്രമാണുണ്ടായിരുന്നത് പോലീസുകാരും അപൂർവമായിരുന്നു അവരുടെ വേഷം ഹാഫ് ട്രൌസറും ഉയര്ന്നു അധികാര ഗരിമ കാണിക്കുന്ന തൊപ്പിയും അരപട്ടയും കാല്പട്ടയും തോല് ഷൂസുമായിരുന്നു അന്ന് പഴഞ്ഞിയിൽ ഒരു പോലീസ് ഔട്ട് പൊസ്റ്റുണ്ടായിരുന്നു അതിലെ കടന്നു പോകുന്ന വലിയ വാഹനങ്ങൾ അവിടെ അറിയിച്ചേ കടന്നു പൊയിരുന്നുള്ളൂ
അന്ന് ഇന്നത്തെ പോലെയുള്ള സിനിമ തിയെടരുകൾ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല ഞാൻ അന്ന് സിനിമ കണ്ടിട്ടില്ല അന്നും പഴഞ്ഞിയിൽ ഓല മേഞ്ഞ സിനിമ കൊട്ടക ഉണ്ടായിരുന്നു
ചാവക്കാട് അന്നെത്ര ഒലകുടിലുകളാണു ഉണ്ടായിരുന്നത് എന്റെ ഗ്രാമമായ അയിനൂരിൽ അന്ന് ഉണ്ടായിരുന്ന വീടുകളിൽ അധികവും ഓട് മേഞ്ഞതതോ ഓല മേഞ്ഞതോ ആയിരുന്നു അയിനൂരിൽ അന്ന് മുഴുവന്നും കൊങ്ക്രീറ്റ് ടെരസിട്ട വീടുണ്ടായിരുന്നില്ല
റേഡിയോ ഉണ്ടായിരുന്ന വീടുകളും അപൂർവം
അന്ന് രേഡിയൊക്കും ,സൈക്കളിന്നു പോലും ലയിസൻസ് എടുക്കണമായിരുന്നു
അധികം ആളുകളും ചെരിപ്പ് ധരിക്കുന്ന പതിവുള്ളവരായിരുന്നില്ല ഷർട്ടിടാതെ ബനിയൻ മാത്രം ധരിച്ചു പൊതു സ്ഥലത്ത് നടക്കാൻ അന്നാർക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല
മാക്സിയും പര്ടയും ചിരിടാരും തുടങ്ങിയ എത്ര വേഷ വിധാനങ്ങൾ വന്നു
മുണ്ടും ചട്ടയും ദാവണിയും രൗക്കയും കോണകവും കാച്ചിയും കാല യവനികയിൽ പെട്ടു അകന്നു പോയി
വൈദ്യുതിയുള്ള വീടുകൾ വളരെ വിരളം
ടെലിവിഷൻ കമ്പൂട്ടർ എന്നിവയെ കുറിച്ചു കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല
മൊബയിൽ ഫോണ്‍,ഇന്റർ നെറ്റ് എന്നിവയെ കുറിച്ചു സ്വപ്നം കാണാൻ ,അവയെ കുറിച്ചു എന്തെങ്കിലും ധാരണ വേണ്ടെ?
കാലം കാള വണ്ടി പോത്ത് വണ്ടി യുഗത്തിൽ നിന്ന് ആധുനിക ഓട്ടോ യുഗത്തിലേക്ക് കുതിച്ചത് എന്ത് വേഗത്തിലാണ്
നാടിൻ പുരോഗതിയുടെ വേഗം പോര പോരാ എന്ന പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കും മാറ്റുവിൻ ചട്ടങ്ങളെ മാറുവിൻ ജനങ്ങളെ എന്ന മുദ്ര വാക്യം മുഴങ്ങി കൊണ്ടിരിക്കും അതല്ലേ ജീവിത ചലനങ്ങൾ ചാലകങ്ങൾ ?
ജീവിതാന്ത്യംവരെ ഓർമ നില നിന്നാൽ അത് വലിയ ഒരു അനുഗ്രഹമാണ് ഓർമ നില നിർത്തിയ ലോകത്തെ നില നിർത്തുന്ന ശക്തിയെ നമിക്കുന്നു പ്രാർത്തനകളൊടെ

30/11/2014